NattuvarthaLatest NewsNewsIndia

ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

ഝാർഖണ്ഡ് സ്വദേശി ഫൈറോസ് അൻസാരിയുടെ മകൾ ആയിശയാണ്(ഒന്നര) മരിച്ചത്

മംഗളൂരു: അന്യസംസ്ഥാന തൊഴിലാളി ദമ്പതികളുടെ പിഞ്ചു കുഞ്ഞ് കളിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് മരിച്ചു. ഝാർഖണ്ഡ് സ്വദേശി ഫൈറോസ് അൻസാരിയുടെ മകൾ ആയിശയാണ്(ഒന്നര) മരിച്ചത്.

Read Also : മണിപ്പൂർ സംഭവം എല്ലാവരെയും വേദനിപ്പിക്കുന്നത്: പ്രതികരണവുമായി രവിശങ്കർ പ്രസാദ്

കാവൂർ മസ്ജിദിന് സമീപം വാടക വീട്ടിലാണ് അൻസാരിയും കുടുംബവും താമസം. മകൾ ഇടുങ്ങിയ പാർപ്പിടത്തിൽ കളിക്കുകയായിരുന്നു. വെള്ളം ശേഖരിച്ചു വെച്ച ബക്കറ്റിൽ അബദ്ധത്തിൽ വീണത് രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല. കണ്ടെത്തിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Read Also : കൈവിട്ട ആയുധം വാ വിട്ട വാക്ക്, ഓര്‍ത്താല്‍ നന്ന്, വീണ്ടും വിനായകനെ ഓര്‍മ്മപ്പെടുത്തി അഖില്‍ മാരാര്‍

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ കാവൂർ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button