KollamKeralaNattuvarthaLatest NewsNews

ഓ​ട്ടോറി​ക്ഷ​യും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം: ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ​ഗുരുതര പ​രി​ക്ക്

ഉ​ളി​യ​നാ​ട് തേ​മ്പ്ര വാ​തു​ക്ക​ൽ വി​ള​യി​ല​ഴി​ക​ത്ത് വീ​ട്ടി​ൽ സ​ജീ​വ് കു​മാ​റി(45)നാണ് പരിക്കേറ്റത്

ചാ​ത്ത​ന്നൂ​ർ: ഓ​ട്ടോറി​ക്ഷ​യും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​ പ​രി​ക്കേ​റ്റു. ഉ​ളി​യ​നാ​ട് തേ​മ്പ്ര വാ​തു​ക്ക​ൽ വി​ള​യി​ല​ഴി​ക​ത്ത് വീ​ട്ടി​ൽ സ​ജീ​വ് കു​മാ​റി(45)നാണ് പരിക്കേറ്റത്. ഇയാളെ ​തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചാ​ത്ത​ന്നൂ​ർ​കാ​രം​കോ​ട് കു​രി​ശടി​യ്ക്ക് സ​മീ​പം ദേ​ശീ​യ പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​ന്ന ടോ​റ​സ് ലോ​റി​യാ​ണ് ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ഓ​ട്ടോ റി​ക്ഷ​യി​ൽ ക​ല്ലു​വാ​തു​ക്ക​ലി​ലേ​യ്ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

Read Also : ‘ന്യുജെൻ വെട്ടുകിളികൾ ഒരു കാര്യം തിരിച്ചറിയുക, ഇവനെയൊന്നും ഒരു നടയ്ക്ക് വിടാൻ തീരുമാനിച്ചിട്ടില്ല’: ശ്രീജിത്ത് പെരുമന

പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളാ​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​യ്ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ഉ​ളി​യ​നാ​ട് ഗ​വ.​ഹൈ​സ്കൂ​ളി​ലെ സ്കൂ​ൾ ബ​സ് ഡ്രൈ​വ​റാ​ണ് സ​ജീ​വ് കു​മാ​ർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button