Latest NewsKeralaNews

ലോട്ടറി ടിക്കറ്റിന് സമ്മാനം നേടിയ വ്യക്തി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ സമ്മാനം നേടിയ വ്യക്തികിണറ്റിൽ മരിച്ച നിലയിൽ. നഗരൂർ കേശവപുരം സ്വദേശി രാജീവാണ് മരിച്ചത്. ലോട്ടറി സമ്മാനം നേടിയ ദിവസം മുതൽ യുവാവിനെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കിണറ്റിനുള്ളിൽ നിന്നും ലഭിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയാണ് രാജീവ്.

Read Also: ചികിത്സയിൽ കഴിയവെ കാണാതായി: യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ കണ്ടെത്തി

രണ്ട് ദിവസത്തിന് മുമ്പ് ഇയാൾ എടുത്ത ലോട്ടറി ടിക്കറ്റിന് രാജീവിന് ചെറിയൊരു തുക സമ്മാനമായി ലഭിച്ചിരുന്നു. ലോട്ടറി ടിക്കറ്റ് കടയിൽ കൊടുത്ത് മാറ്റിയ ശേഷം രാജീവിനെ കാണാതാകുകയായിരുന്നു. രാജീവ് മുമ്പ് ഗൾഫിൽ ജോലി ചെയ്തിരുന്നയാളാണ്. നാട്ടിലെത്തിയ ശേഷം വീട്ടിൽ ഒറ്റയ്ക്കാണ് ഇയാൾ താമസിച്ചിരുന്നത്. രണ്ട് ദിവസമായി രാജീവിനെ കുറിച്ച് അറിവൊന്നും ലഭിക്കാത്തതിനാലാണ് നാട്ടുകാരും ബന്ധുക്കളും പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്.

രാജീവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കിണറിന്റെ കൈവരിയിൽ ഇരുന്നപ്പോൾ അറിയാതെ വീണതാകാമെന്നാണ് പോലീസ് പറയുന്നത്.

Read Also: ഹെഡ്‌ലൈറ്റിന് പവർ കൂട്ടിയാൽ പിഴ: നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button