Latest NewsNewsInternational

ചാവേറാക്രമണം: പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ചാവേറാക്രമണം. ഖൈബർ പഖ്തൂങ്ക്വയിലുണ്ടായ ചാവേർ ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തഹസിൽ കോമ്പൗണ്ടിലേക്ക് കടക്കുന്ന ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നത്. പിൻ ഗേറ്റിലൂടെ തഹസിൽ കോമ്പൗണ്ടിലേക്ക് പ്രവേശിച്ച ഭീകരർ ആക്രമണം നടത്തുകയും ഇതിനിടെ ഒരു ചാവേർ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: മണിപ്പൂരിലേത്‌ മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്നത്, മെയ് മാസത്തില്‍ നടന്ന സംഭവം പുറംലോകമറിഞ്ഞത് ഇന്നലെ മാത്രം

പരിക്കേറ്റവരിൽ മൂന്ന് പേർ പോലീസ് ഉദ്യോഗസ്ഥരനാണ്. 2023ന്റെ ആദ്യ പകുതി പിന്നിടുമ്പോഴേക്കും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന തീവ്രവാദ സംഭവങ്ങളിൽ 79 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Read Also: മണിപ്പൂർ സംഭവം എല്ലാവരെയും വേദനിപ്പിക്കുന്നത്: പ്രതികരണവുമായി രവിശങ്കർ പ്രസാദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button