KeralaLatest NewsNews

കൈയ്യിൽ വിഷക്കുപ്പിയുമായി ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന യുവാവും യുവതിയും, രക്ഷയായി വടക്കഞ്ചേരി പൊലീസ്

പതിനേഴാം തിയതി മുതൽ കാണാതായ യുവതിയും യുവാവുമാണ് ജീവനൊടുക്കാനായി എത്തിയത്

തൃശൂ‍ർ: കൈയ്യിൽ വിഷക്കുപ്പിയുമായി ആത്മഹത്യ ചെയ്യാൻ നിൽക്കുകയായിരുന്ന യുവതിക്കും യുവാവിനും രക്ഷയായി വടക്കഞ്ചേരി പൊലീസ്. വടക്കഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ ഇരുവരെയും കണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

READ ALSO: എഴുപത്തിരണ്ടാം വയസ്സിലും കഥാപാത്രങ്ങൾക്കുവേണ്ടി ഈ മനുഷ്യൻ നടത്തുന്ന സഹനവും സമരവുമാണീവിജയം: മമ്മൂട്ടിയെക്കുറിച്ച്‌ ഹരീഷ്

ഈ മാസം പതിനേഴാം തിയതി മുതൽ കാണാതായ യുവതിയും യുവാവുമാണ് ജീവനൊടുക്കാനായി കൈയ്യിൽ വിഷക്കുപ്പിയുമായി എത്തിയത്. യുവതിയേയും യുവാവിനേയും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ച് ഉടൻ തന്നെ വൈദ്യസഹായം നൽകി അന്തിക്കാട് പൊലീസിന് കൈമാറുകയും ചെയ്തു.

വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബെന്നി കെ പി, എസ് ഐ ജീഷ്മോൻ വർ​​ഗീസ്, എസ് ഐ പാട്രിക്, സി പി ഒ ദിനൂപ്, സി പി ഒ അഫ്സൽ, സി പി ഒ അബ്ദുൾ ഷെരീഫ്, സി പി ഒ ബാബു, സി പി ഒ പ്രസാദ്, എന്നിവർ ചേർന്നാണ് പെട്ടെന്ന് യുവതിയേയും യുവാവിനേയും കണ്ടെത്തി രക്ഷാപ്രവർത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button