Latest NewsNewsIndia

ഒഡീഷയിൽ കനത്ത മഴ മുന്നറിയിപ്പ്: 7 ജില്ലകളിൽ ഉരുൾപൊട്ടലിന് സാധ്യത, ജാഗ്രത നിർദ്ദേശം നൽകി

നുവാപദ, ബൊലാംഗിർ, കലഹന്ദി, ബർഗഡ്, ബൗദ്, സോണി സമ്പൽപൂർ തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുക

ഒഡീഷയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ തീരത്തെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 7 ജില്ലകളിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ, നാളെ വരെ ഒഡീഷ തീരത്ത് മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ഉപരിതല കാറ്റും വീശാൻ സാധ്യതയുണ്ട്.

നുവാപദ, ബൊലാംഗിർ, കലഹന്ദി, ബർഗഡ്, ബൗദ്, സോണി സമ്പൽപൂർ തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുക. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മൽക്കൻ ഗിരി, കോരപുട്ട്, നവരംഗപൂർ, കന്ധമാൽ, രയഗഡ, ഗജപതി, അംഗുൽ, നയാഗഡ്, കട്ടക്, ധേങ്കനാൽ തുടങ്ങിയ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂലൈ 24 വരെ സംസ്ഥാനത്തുടനീളം വ്യാപകമായ അനുഭവപ്പെടുന്നതാണ്.

Also Read: റോബര്‍ട്ട് വദ്രയുടെ കമ്പനികളുടെ സാമ്പത്തിക രേഖകള്‍ വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടു: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button