KollamKeralaNattuvarthaLatest NewsNews

ലോ​റി​യി​ൽ നിന്ന് ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​മ്പി മറിഞ്ഞ് അപകടം:​ തൊഴിലാളിക്ക് ​ഗുരുതര പരിക്ക്

വ​ലി​യ ലോ​റി​യി​ൽ എ​ത്തി​ച്ച ക​മ്പി ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ലോ​ഡ്​ ഒ​ന്നാ​കെ തൊ​ഴി​ലാ​ളി​ക​ൾ നി​ന്ന ഭാ​ഗ​ത്തേ​ക്ക്​ മ​റി​യു​ക​യാ​യി​രു​ന്നു

അ​ഞ്ചാ​ലും​മൂ​ട്: ബൈ​പ്പാ​സ് നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​മ്പി​യു​മാ​യി വ​ന്ന ലോ​റി മ​ങ്ങാ​ട് പാ​ല​ത്തി​ന് സ​മീ​പം മ​റി​ഞ്ഞു. അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി ട​ൺ​ക​ണ​ക്കി​ന്​ വ​രു​ന്ന ക​മ്പി ലോ​ഡി​ന്​ അ​ടി​യി​ൽ​പ്പെ​ട്ടു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​മാ​റി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ആ​റേ​കാ​ലോ​ടെ ഇ​ട​റോ​ഡി​ൽ ആണ് അപകടം നടന്നത്. വ​ലി​യ ലോ​റി​യി​ൽ എ​ത്തി​ച്ച ക​മ്പി ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ലോ​ഡ്​ ഒ​ന്നാ​കെ തൊ​ഴി​ലാ​ളി​ക​ൾ നി​ന്ന ഭാ​ഗ​ത്തേ​ക്ക്​ മ​റി​യു​ക​യാ​യി​രു​ന്നു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​മാ​റി​യെ​ങ്കി​ലും ഒ​രു തൊ​ഴി​ലാ​ളി അ​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read Also : അതൊന്നും പിതാവ് ജീവിച്ചിരുന്നപ്പോഴും കാര്യമാക്കിയിട്ടില്ല, വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ

പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഏ​ഴ​ര​യോ​ടെ​യാ​ണ്​ നി​ർ​മാ​ണ​തൊ​ഴി​ലാ​ളി​യെ ക​മ്പി​ക്ക​ടി​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്.

അപകടത്തിൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇയാളുടെ നില ഗു​രു​ത​രമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button