AlappuzhaLatest NewsKeralaNattuvarthaNews

ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം: ഒരാൾക്ക് പരിക്ക്

കാർത്തികപ്പള്ളി മഹാദേവികാട് നന്ദനത്തിൽ പരേതനായ സജികുമാറിന്റെ മകൻ ആകാശ് (22) ആണ് മരിച്ചത്

ഹരിപ്പാട്: ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കാർത്തികപ്പള്ളി മഹാദേവികാട് നന്ദനത്തിൽ പരേതനായ സജികുമാറിന്റെ മകൻ ആകാശ് (22) ആണ് മരിച്ചത്.

കാർത്തികപ്പള്ളി കുരിശുംമൂടിനടുത്തു വെച്ച് സൈക്കിളിലും തുടർന്ന്, സമീപത്തെ വെൽഡിങ് വർക്ക് ഷോപ്പിന്റെ മതിലിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ തന്നെ ആംബുലൻസ് ഹരിപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : സ്വ​കാ​ര്യ ബ​സും പാ​ഴ്‌​സ​ല്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: 26 പേ​ര്‍​ക്ക് പ​രി​ക്ക്, സംഭവം കണ്ണൂരിൽ

ബൈക്ക് ഇടിച്ച സൈക്കിൾ യാത്രക്കാരന്‍ അശ്വിൻ മാധവിന്(12) ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. കാലിനു ഗുരുതര പരുക്കേറ്റ അശ്വിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനിതയാണ് ആകാശിന്റെ മാതാവ്. സഹോദരി അർച്ചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button