Latest NewsKeralaNews

ചിക്കനും ബീഫും മാത്രമല്ല മുട്ടയും രണ്ടാമത് ചൂടാക്കരുത് !! അപകടം

ഒരുകാരണവശാലും പാകം ചെയ്ത മുട്ട രണ്ടാമത് ചൂടാക്കരുത്

പലരും ആഹാരം ഉണ്ടാക്കുമ്പോൾ ചിലത് ബാക്കി വരാറുണ്ട്. അത് അടുത്ത നേരത്തെയ്‌ക്കോ ദിവസത്തേയ്‌ക്കോ ഉപയോഗിക്കാനായി മാറ്റി വയ്ക്കാറുണ്ട്. എന്നാൽ അവ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. ഒരിയ്ക്കലും രണ്ടാമതു ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെപ്പറ്റി മനസ്സിലാക്കാം.

ഒരുകാരണവശാലും പാകം ചെയ്ത മുട്ട രണ്ടാമത് ചൂടാക്കരുത്. എന്തെന്നാല്‍, മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്പോള്‍ വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.

read also: പി.ടി പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുത്, സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

പഴയ ചിക്കനും ബീഫും വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരാണ് കൂടുതൽപേരും. പക്ഷെ ഇതില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും രണ്ടാമത് വേവിച്ചു കഴിച്ചാല്‍ പെട്ടെന്ന് രോഗമുണ്ടാകില്ല, പക്ഷെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളെ മാറാരോഗിയാക്കുമെന്നു പഠനങ്ങൾ പറയുന്നു.

വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്‌ടിക്കും അതുപോലെ ഒരുദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ആഹാര വസ്തുവാണ് കുമിള്‍. അതുകൊണ്ടു തന്നെ വീണ്ടും ചൂടാക്കുമ്പോള്‍ കുമിള്‍ വിഷമായി മാറും.

കൂടുതൽ പേരും ചെയ്യുന്ന ഒന്നാണ് ബാക്കി വരുന്ന ചോറ് അടുത്ത ദിവസം ചൂടാക്കി ഉപയോഗിക്കുന്നത്. ഇങ്ങനെ ചൂടാകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ രണ്ടാമത് ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ലാത്ത ഒന്നാണ് എണ്ണ. ഉരുളക്കിഴങ്ങ്, കോഫി, പാൽ തുടങ്ങിയവ രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button