Latest NewsIndiaNews

സ്റ്റാലിന്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ചെന്നൈ: തമിഴ്നാട്ടിലെ സ്റ്റാലിന്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ ഓഫീസുകളിലും വസതികളിലും ഇഡി പരിശോധന നടത്തുന്നതിനിടെ 12 വര്‍ഷം പഴക്കമുള്ള ഖനന കേസിലും മന്ത്രിയെ ചോദ്യം ചെയ്തു. കഴിഞ്ഞ മാസം അറസ്റ്റു ചെയ്ത മന്ത്രിസഭയിലെ പ്രബലനായ അംഗം വി. സെന്തില്‍ ബാലാജിക്ക് എതിരെയുള്ള നടപടികള്‍ കടുപ്പിക്കാനുള്ള ശ്രമത്തിലാണ് ഇഡി. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് ബാലാജിയെ അറസ്റ്റ് ചെയ്തത്.

Read Also: ഒന്നാം പാദത്തിൽ നിറം മങ്ങി റിലയൻസ് ഇൻഡസ്ട്രീസ്, ലാഭത്തിൽ നേരിയ ഇടിവ്

ബാലാജിയുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ അഴിമതി ആരോപണങ്ങളില്‍ കൂടി അന്വേഷണം നടത്തുകയാണ് ഇഡി. സോളാര്‍ പ്ലാന്റ്, ട്രാന്‍സ്‌ഫോര്‍മര്‍, കാറ്റാടിപ്പാടം എന്നിവയുമായി ബന്ധപ്പെട്ട അഴിമതികളിലാണ് ഇപ്പോള്‍ അന്വേഷണം തുടരുന്നതെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button