ErnakulamKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

എന്റെ മനസിൽ മികച്ച ബാലതാരം ദേവനന്ദ, ജനപ്രീതി നേടിയ സിനിമ ‘മാളികപ്പുറം’: തുറന്നു പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച ബാലതാരത്തിനുള്ള അവാർഡിനെ ചൊല്ലി ചർച്ചകൾ ഉയരുകയാണ്. മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവനന്ദയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരം പോലും ലഭിച്ചില്ലെന്നാണ് ഉയരുന്ന വിമർശനം. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

സംസ്ഥാന അവാർഡ് ലഭിച്ചില്ലെങ്കിലും മാളികപ്പുറം സിനിമ കണ്ട എല്ലാവരുടെയും മനസിൽ ദേവനന്ദാണ് മികച്ച ബാലനടിയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ദേവനന്ദയ്ക്ക് സ്‌പെഷ്യൽ ജൂറി അവാർഡ് എങ്കിലും കൊടുക്കാമായിരുന്നുവെന്നും തന്റെ മനസസിൽ മികച്ച ബാലതരം ദേവനന്ദയും മികച്ച ജനപ്രീതി നേടിയ സിനിമ മാളികപ്പുറം ആണെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.

വർത്തമാന കേരളത്തിൽ ഈ സിനിമയ്‌ക്കോ ഇതിലെ അഭിനേതാക്കൾക്കോ ഒരു അവാർഡ് നിങ്ങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്‌കാരവും….
അവാർഡ് കിട്ടിയില്ലെങ്കിലും ‘മാളികപ്പുറം’ സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീർച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും…
ഒരു സ്‌പെഷ്യൽ ജൂറി അവാർഡ് എങ്കിലും കൊടുക്കാമായിരുന്നൂ..
കൂടുതൽ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി..  കൊച്ചു കുട്ടികൾ പോലും തകർത്തഭിനയിച്ച ചിത്രം ആയിരുന്നു
‘മാളികപ്പുറം’..

അതിനുള്ള അവാർഡ് ജനങ്ങൾ അപ്പോഴേ തിയേറ്ററുകളിൽ നൽകി കഴിഞ്ഞു..
വർത്തമാന കേരളത്തിൽ ഈ സിനിമയ്‌ക്കോ ഇതിലെ അഭിനേതാക്കൾക്കോ ഒരു അവാർഡ് നിങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ? എന്തൊക്കെ ആയാലും, സംസ്ഥാന അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ..

മുടിയുടെ അറ്റം പിളരുന്നത് തടയാൻ

(വാൽ കഷ്ണം.. എന്റെ മനസ്സിൽ മികച്ച ബാലതാരം ദേവനന്ദ -യും മികച്ച ജനപ്രീതി നേടിയ സിനിമ ‘മാളികപ്പുറ’വും ആണ്…..സംസ്ഥാന അവാർഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു.. ) By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്‌കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments

Related Articles


Back to top button