KollamNattuvarthaLatest NewsKeralaNews

എം.​ബി.​ബി.​എ​സ് ​സീ​റ്റ്​ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു: പ്രതി പിടിയിൽ

ക​ഴ​ക്കൂ​ട്ടം ക​രി​യി​ൽ കെ.​പി 14/13 എ​സ്.​എ നി​വാ​സി​ൽ അ​ൽ​ഹാ​ദ് (42) ആ​ണ്​ പിടിയിലായത്

കൊ​ല്ലം: സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ് ​സീ​റ്റ്​ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത പ്ര​തി അറസ്റ്റിൽ. ക​ഴ​ക്കൂ​ട്ടം ക​രി​യി​ൽ കെ.​പി 14/13 എ​സ്.​എ നി​വാ​സി​ൽ അ​ൽ​ഹാ​ദ് (42) ആ​ണ്​ പിടിയിലായത്. വെ​സ്റ്റ് പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

ക​രി​ക്കോ​ട്​ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​ക്ക് ബം​ഗ​ളൂ​രൂ​വി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ് ​സീ​റ്റ്​ വാ​ങ്ങി ന​ൽ​കാം എ​ന്ന്​ വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 2019 മു​ത​ൽ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി പ്ര​തി പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​ൽ ​നി​ന്ന്​ പ​ത്ത​ര ല​ക്ഷ​​ത്തോ​ളം രൂ​പ തട്ടിയെടുത്തിരുന്നു.

Read Also : റഫാൽ യുദ്ധവിമാനങ്ങളിൽ ഇനി ഇന്ത്യൻ നിർമ്മിത ആയുധങ്ങളും ഘടിപ്പിക്കും, കൂടുതൽ വിവരങ്ങൾ അറിയാം

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത വെ​സ്റ്റ് പൊ​ലീ​സ്​ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മ​ണ്ണ​ന്ത​ല, ക​ന്‍റോ​ൺ​മെൻറ്, വ​ഞ്ചി​യൂ​ർ പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ​മാ​ന രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന്​ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കൊ​ല്ലം ജി​ല്ല​യി​ൽ സ​മാ​ന രീ​തി​യി​ൽ മ​റ്റു​ പ​ല​രെ​യും ഇ​യാ​ൾ ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

കൊ​ല്ലം വെ​സ്റ്റ് ഇ​ൻ​സ്​​പെ​ക്ട​ർ ഷെ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്, ഓ​മ​ന​ക്കു​ട്ട​ൻ നാ​യ​ർ, സി.​പി.​ഒ ദീ​പു ദാ​സ്​ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button