KeralaLatest NewsNews

കൂലി കുറഞ്ഞതിന് ലോറി ഡ്രൈവറെ പ്ലൈവുഡ് വേസ്റ്റ് ഉപയോഗിച്ച് ആക്രമിച്ചു: അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

കൊച്ചി: കൂലി കുറഞ്ഞതിന്റെ പേരില്‍ ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് ആസാം സ്വദേശികൾ അറസ്റ്റിൽ. ബഹ്റുൽ ഇസ്ലാം (18), ജനനത്തുൽ ഹക്ക് (20), മൂർഷിദുൽ ഇസ്ലാം (19), അനാറുൾ ഇസ്ലാം (25), ദിൻ ഇസ്ലാം (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ലോറി ഡ്രൈവറായ മലപ്പുറം പോത്ത്കല്ല് സ്വദേശി നൗഫലിനാണ് പരിക്കേറ്റത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വാരപ്പെട്ടിയിലുള്ള പ്ലൈവുഡ് കമ്പനിയിൽ ലോറിയുമായി എത്തിയ നൗഫൽ പ്ലൈവുഡ് ലോഡ് ലോറിയിൽ കയറ്റിയിരുന്നു. തുടർന്ന് ലോഡ് പടുതയിട്ട് മൂടി കെട്ടി മുറുക്കുന്ന ജേലി ചെയ്തിരുന്നവരാണ് അഞ്ച് പ്രതികളും. ഇവർക്ക് നൽകിയ കെട്ട് കൂലി കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു ആക്രമണം.

പ്ലൈവുഡ് വേസ്റ്റ് ഉപയോഗിച്ച് ആയിരുന്നു പ്രതികൾ നൗഫലിനെ ആക്രമിച്ചത്. ആക്രമണത്തിൽ നൗഫലിന് കാലിന് ഒടിവും ശരീരത്തിന്റെ പല ഭാഗങ്ങളിൽ പരിക്കുകളും സംഭവിച്ചു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പിടി ബിജോയ്, എസ്ഐമാരായ അൽബിൻ സണ്ണി, പിവി എൽദോസ്, എസ് സിപിഒ ബേസിൽ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button