Latest NewsKeralaNews

കോൺഗ്രസ് പ്രത്യയ ശാസ്ത്രം ജീവിതത്തിൽ സ്വീകരിച്ച വ്യക്തി: ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് പ്രത്യയ ശാസ്ത്രം ജീവിതത്തിൽ സ്വീകരിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഉമ്മൻ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല. തരംതാണ രീതിയിൽ വേട്ടയാടിയവരെ പോലും വാക്ക് കൊണ്ട് വേദനിപ്പിക്കാത്ത ആളാണ് ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: തൃശൂര്‍ മതിലകം സ്വദേശി ഐഎസിന്റെ മാസ്റ്റര്‍ ട്രെയിനര്‍: ആഷിഫിനെ കുറിച്ച് കൂടുല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

ഉമ്മൻചാണ്ടിയാവുക എന്നതാകണം എല്ലാ രാഷ്ട്രീയക്കാരുടെയും ലക്ഷ്യം. കാരുണ്യത്തിന്റെ ഉടയോനാണ് ഉമ്മൻ ചാണ്ടി. ഉമ്മൻചാണ്ടിയുടെ സ്മരണ നിലനിർത്താൻ കെപിസിസി കാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കും. വിദ്യാർത്ഥി യുവജന നേതൃത്വത്തിലിരുന്ന കാലം സുവർണ കാലമായിരുന്നു. കേരളത്തിലെ ഏത് മുക്കിലും മൂലയിലും ഓടി എത്തുന്ന ആളായിരുന്നു ഉമ്മൻ ചാണ്ടി. 24 മണിക്കൂർ തുറന്നിട്ട വാതിൽ ആയിരുന്നു അദ്ദേഹമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

Read Also: കാനഡയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ക്രൂരമായി കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button