Latest NewsNewsInternational

റഷ്യ പിടിച്ചെടുത്ത ഭാഗങ്ങളുടെ അമ്പത് ശതമാനവും യുക്രൈന്‍ തിരിച്ചു പിടിച്ചതായി അമേരിക്ക, റഷ്യ തോല്‍വിയിലേയ്ക്ക്

വാഷിങ്ടണ്‍: റഷ്യ പിടിച്ചെടുത്ത ഭാഗങ്ങളുടെ അമ്പത് ശതമാനവും യുക്രൈന്‍ തിരിച്ചു പിടിച്ചതായി അമേരിക്ക. റഷ്യ പിടിച്ചെടുത്ത കൂടുതല്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് യുക്രൈന്‍ ഇപ്പോള്‍. ആദ്യം റഷ്യ കൈക്കലാക്കിയതിന്റെ 50 ശതമാനവും യുക്രൈന്‍ തിരിച്ചുപിടിച്ചുകഴിഞ്ഞു’-യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ്‍ അവകാശപ്പെട്ടു.

Read Also: തീവ്ര ഇസ്ലാമിക മതപ്രഭാഷകന്‍ അന്‍ജെം ചൗധരിക്കെതിരെ യുകെയില്‍ തീവ്രവാദക്കുറ്റം ചുമത്തി

യുക്രൈന്റെ എല്ലാ മേഖലയിലും റഷ്യക്ക് എതിരായ പ്രത്യാക്രമണം ശക്തമാണെന്നും ബ്ലിങ്കണ്‍ വ്യക്തമാക്കി.’യുക്രൈന്‍കാര്‍ പോരാടുന്നത് അവരുടെ മണ്ണ് തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ്. അവരുടെ ആത്മാഭിമാനത്തിനും ഭാവികാലത്തിനും വേണ്ടിയാണ് ആ പോരാട്ടം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, റഷ്യ പിടിച്ചെടുത്ത ബാഖ്മുത് നഗരം അടക്കമുള്ള മേഖലകളില്‍ യുക്രൈന്‍ സേന മുന്നേറ്റം നടത്തിയിരുന്നു. ഇത് റഷ്യയും സ്ഥിരീകരിച്ചു. ക്രിമിയയിലും മോസ്‌കോയിലും യുക്രൈന്‍ ഡ്രോണ്‍ ആക്രമണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button