KeralaLatest NewsNews

ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്ത! ഇനി മുതൽ പിഎസ്‌സി പരീക്ഷയിലെ മാർക്ക് നേരത്തെ അറിയാൻ അവസരം

സാധാരണയായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴാണ് ഉദ്യോഗാർത്ഥികൾക്ക് മാർക്ക് അറിയാൻ സാധിക്കാറുള്ളത്

ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി). പിഎസ്‌സി നടത്തുന്ന എഴുത്തു പരീക്ഷകളുടെ മാർക്കുകൾ നേരത്തെ അറിയാനുള്ള അവസരമാണ് ഇത്തവണ ഒരുക്കുന്നത്. അർഹതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ മാർക്കും പ്രൊഫൈലിൽ ലഭ്യമാകും. ഇതോടെ, പരീക്ഷ എഴുതിയ എല്ലാവർക്കും സ്വന്തം മാർക്ക് അറിയാൻ സാധിക്കുന്നതാണ്.

സാധാരണയായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴാണ് ഉദ്യോഗാർത്ഥികൾക്ക് മാർക്ക് അറിയാൻ സാധിക്കാറുള്ളത്. കൂടാതെ, ചില അവസരങ്ങളിൽ ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസവും നേരിടാറുണ്ട്. ഈ പ്രശ്നത്തിനാണ് പരിഹാരമായിരിക്കുന്നത്. സ്റ്റാൻഡേർഡൈസേഷന് ശേഷമുള്ള മാർക്കുകളാണ് പ്രൊഫൈലിൽ ദൃശ്യമാകുക.

Also Read: കു​ള​ത്തി​ൽ നീ​ന്താ​നിറങ്ങിയ യു​വ​തി മു​ങ്ങി​മ​രി​ച്ചു: സംഭവം വ​യ​നാ​ട്ടി​ൽ

സ്റ്റാൻഡേർഡൈസേഷൻ റിപ്പോർട്ടിലെ ഓരോ ഘട്ടത്തിലുമുള്ള ഫാക്ടർ പരിശോധിക്കുന്നതിലൂടെ ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ യഥാർത്ഥ മാർക്ക് മനസിലാക്കാൻ കഴിയും. ഈ മാസം 27 മുതലാണ് ഇത്തരത്തിൽ മാർക്കുകൾ അറിയാൻ സാധിക്കുക. ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ബിരുദതല പൊതുപരീക്ഷയുടെ മാർക്ക് ഉടൻ തന്നെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button