Latest NewsNewsBusiness

ആദായനികുതി എളുപ്പത്തിൽ അടയ്ക്കാൻ ഇനി ഫോൺപേയും ഉപയോഗിക്കാം, പുതിയ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയൂ

ക്രെഡിറ്റ് കാർഡ് വഴി പേയ്മെന്റ് നടത്തുകയാണെങ്കിൽ, പലിശരഹിത കാലയളവ് ലഭിക്കുന്നതാണ്

ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്ന പ്ലാറ്റ്ഫോമാണ് ഫോൺപേ. നിലവിൽ, ഉപഭോക്താക്കൾക്ക് ആവശ്യമായ ഒട്ടനവധി ഫീച്ചറുകൾ ഫോൺപേ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തവണ ആദായനികുതി അടയ്ക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വളരെ എളുപ്പത്തിൽ ആദായനികുതി അടയ്ക്കാൻ സഹായിക്കുന്ന ‘ഇൻകം ടാക്സ് പേയ്മെന്റ്’ എന്ന ഫീച്ചർ നികുതി ദായകർക്ക് ഉപയോഗിക്കാവുന്നതാണ്. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം.

ഇൻകം ടാക്സ് പേയ്മെന്റ് എന്ന ഫീച്ചർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഫോൺപേ ആപ്പിൽ നിന്നും സെൽഫ് അസസ്മെന്റും, മുൻകൂർ ടാക്സും അടയ്ക്കാൻ സാധിക്കും. ഐടി പോർട്ടലിൽ ലോഗിൻ ചെയ്യാതെ തന്നെ ഇവ സാധ്യമാകുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. നികുതി അടയ്ക്കുന്നതിനായി ഉപഭോക്താവിന് ക്രെഡിറ്റ് കാർഡ്, യുപിഐ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കാം. ക്രെഡിറ്റ് കാർഡ് വഴി പേയ്മെന്റ് നടത്തുകയാണെങ്കിൽ, പലിശരഹിത കാലയളവ് ലഭിക്കുന്നതാണ്.

ഫോൺപേ ഉപയോഗിച്ച് നികുതി അടയ്ക്കുന്ന വിധം

  • പ്ലേ സ്റ്റോർ/ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും ഫോൺപേ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
  • ഫോൺപേ ആപ്പിന്റെ ഹോം പേജ് തുറന്ന് ‘ഇൻകം ടാക്സ്’ ഐക്കൺ ചെയ്യുക
  • നികുതി അടയ്ക്കേണ്ട തരം, മൂല്യനിർണയ വർഷം എന്നിവ യഥാക്രമം തിരഞ്ഞെടുക്കുക
  • പാൻ കാർഡ് വിവരങ്ങൾ രേഖപ്പെടുത്തുക
  • നികുതി അടയ്ക്കേണ്ട തുക രേഖപ്പെടുത്തിയ ശേഷം, പേയ്മെന്റ് മോഡ് ഉപയോഗിച്ച് പണം അടക്കാവുന്നതാണ്
  • രണ്ട് പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ നികുതി, ടാക്സ് പോർട്ടലിലേക്ക് ക്രെഡിറ്റാകുന്നതാണ്

Also Read: ശ്രീരാമ ജന്മഭൂമിയിലേയ്ക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button