KeralaLatest NewsNews

കോവിഡ് ഭീതി അകന്നു! പൊതുസ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമല്ല, ഉത്തരവ് പിൻവലിച്ച് സർക്കാർ

മുൻപ് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്നും 500 രൂപയാണ് പിഴ ഇനത്തിൽ ഈടാക്കിയിരുന്നത്

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് സംസ്ഥാന സർക്കാർ. കോവിഡ് ഭീതി അകന്ന പശ്ചാത്തലത്തിലാണ് മാസ്ക് ധരിക്കൽ നിർബന്ധമാക്കി സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചത്. ഇതോടെ, ഇനി മുതൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴ ചുമത്തില്ല.

മുൻപ് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്നും 500 രൂപയാണ് പിഴ ഇനത്തിൽ ഈടാക്കിയിരുന്നത്. പൊതുജനങ്ങൾക്ക് ഇനി ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ, ധരിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്. 2020 മാർച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്.

Also Read: അയൽവാസിയായ ഒമ്പതു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം: 47കാരന് തടവും പിഴയും ശിക്ഷ

വിവിധ കാലയളവിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. നിലവിൽ, 2022 ഏപ്രിൽ 27ന് പുറത്തിറക്കിയ ഉത്തരവാണ് പിൻവലിച്ചിരിക്കുന്നത്. കോവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button