Latest NewsNewsIndia

‘കള്ളം പറയുന്നവരെ കാക്ക കൊത്തും’: എഎപി എംപിയ്ക്കെതിരെ പരിഹാസവുമായി ബിജെപി

ഡല്‍ഹി: ആം ആദ്മി എംപി രാഘവ് ഛദ്ദയെ കാക്ക കൊത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാര്‍ലമെന്റിന്റെ പുറത്തുവച്ചാണ് രാഘവ് ഛദ്ദയെ കാക്ക കൊത്തിയത്. രാഘവ് ഫോണില്‍ സംസാരിച്ചു കൊണ്ടു വരുമ്പോള്‍ അപ്രതീക്ഷിതമായി കാക്ക കൊത്തുകയും അദ്ദേഹം ഞെട്ടുന്നതും ദൃശ്യങ്ങളിൽ കാണാം.

ചിത്രം വൈറലായതോടെ രാഘവ് ഛദ്ദയ്ക്കെതിരെ ബിജെപിയും പരിഹാസവുമായി രംഗത്തെത്തി. നുണ പറയുന്നവരെ കാക്ക കൊത്തുമെന്ന അടിക്കുറിപ്പോടെയാണ് ഡല്‍ഹി ബിജെപി ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത്രയും കാലം ഇത് ഇത് കേട്ടുകേള്‍വി മാത്രമായിരുന്നു. എന്നാല്‍, ഇപ്പോള്‍ നുണ പറയുന്നവരെ കാക്ക കൊത്തുന്നത് കണ്ടുവെന്നും ബിജെപി ട്വിറ്ററിൽ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button