KozhikodeKeralaNattuvarthaLatest NewsNews

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയർ വിജിലൻസ് പിടിയിൽ

താമരശേരി താലൂക്ക് സര്‍വേയര്‍ നസീർ ആണ് പിടിയിലായത്

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് പിടിയിൽ. താമരശേരി താലൂക്ക് സര്‍വേയര്‍ നസീർ ആണ് പിടിയിലായത്. താലൂക്ക് ഓഫീസില്‍ വച്ചാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്.

അതേസമയം, ഇതിനിടെ വിജിലൻസിന് ഒരു അബദ്ധവും സംഭവിച്ചു. കൈക്കൂലിക്കാരൻ എന്ന് കരുതി തഹസിൽദാരെയാണ് വിജിലൻസ് ആദ്യം പിടികൂടിയത്. തഹസിൽദാരും കൈക്കൂലി വാങ്ങിയ സർവേയറും ഒരേ കളറിലുള്ള ഷർട്ട് ധരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് വിജിലൻസ് വിശദീകരിച്ചു.

Read Also : ബിവറേജ്‌സ് ഔട്ട്‌ലെറ്റിൽ മോഷണ ശ്രമം നടത്തിയ രണ്ട് പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​കൾ പിടിയിൽ

തഹസിൽദാരുടെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു അബദ്ധം സംഭവിച്ചത്. സ്ഥലവും റോഡും സര്‍വേ നടത്താനായി കൂടരഞ്ഞി സ്വദേശിയില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ശേഷം തഹസില്‍ദാരുടെ യാത്രയയപ്പ് ചടങ്ങിനായി താലൂക്ക് ഓഫീസില്‍ എത്തിയപ്പോഴാണ് വിജിലന്‍സ് നസീറിനെ പിടികൂടിയത്. ‍കൈക്കൂലിക്കാരൻ എന്ന് കരുതി തഹസിൽദാരെയാണ് വിജിലൻസ് ആദ്യം പിടികൂടിയതെങ്കിലും അബദ്ധം മനസിലായതോടെ തിരുത്തുകയായിരുന്നു.

നേരത്തെ, നസീറിന് പതിനായിരം രൂപ കൈക്കൂലി നല്‍കിയെങ്കിലും സ്ഥലം മാത്രമാണ് സര്‍വേ നടത്തിയതെന്നും റോഡ് സര്‍വേക്കായി 20000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു എന്നും പരാതിക്കാരന്‍ പറ‍യുന്നു. നസീറിനെക്കുറിച്ച് നേരത്തെയും പരാതികള്‍ കിട്ടിയിരുന്നതായി വിജിലന്‍സ് ഡിവൈഎസ്പി സുനില്‍ കുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button