Latest NewsKerala

യൂത്ത് ലീഗ് റാലിയിലെ കൊലവിളി മുദ്രാവാക്യം, അഞ്ച് പ്രവർത്തകർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് ചുമത്തി

കാസർഗോഡ് : യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു. കല്ലുരാവി സ്വദേശികളായ അബ്ദുൽ സലാം (18), ഷെരിഫ് (38), കാലിച്ചാനടുക്കം സ്വദേശികളായ ആഷിർ (25), അയൂബ് പിഎച്ച് (45) പടന്നക്കാട് സ്വദേശി പി മുഹമ്മദ്‌ കുഞ്ഞി (55) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ അറസ്റ്റ്. ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, എസ്എച്ച്ഒ കെപി ഷൈൻ, എസ്ഐ രാജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച നടന്ന മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടെയാണ് വിദ്വേഷ മുദ്രാവാക്യം ഉയർന്നത്. സ്ത്രീകൾ ഉൾപ്പെടെ 500 ഓളം പേർ ജില്ലാ യൂത്ത് ലീഗിന്റെ റാലിയിൽ പങ്കുചേർന്നിരുന്നു. അബ്ദുൽ സലാം എന്ന പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു കൊടുത്തപ്പോൾ മറ്റുള്ളവർ അത് ആവേശത്തോടെ ഏറ്റുവിളിക്കുകയായിരുന്നു. ബിജെപി മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

അതിനിടെ, കാഞ്ഞങ്ങാട്ടെ സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇത്തരം മെസേജുകൾ പ്രചരിക്കുന്നത് കണ്ടാൽ ഗ്രൂപ്പ്‌ അഡ്മിൻമാരെ പ്രതിചേർക്കും. വർഗീയചുവയുള്ള മെസേജുകൾ പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം മുതൽ രാത്രി കാലങ്ങളിൽ വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട് . അനാവശ്യമായി കറങ്ങിനടക്കുന്നവരെ മുൻകരുതലായി അറസ്റ്റ് ചെയ്യും. ല്ലാ പോലീസ് ചീഫ് ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം പോലീസ് കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button