Latest NewsKerala

ഭർത്താവുമായി അകന്നു കഴിഞ്ഞ വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വൈക്കം ചെമ്പ് മുറിഞ്ഞപുഴ സ്വദേശി അജേഷ് കെ.ആർ (42)​ ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇതിനിടെ പ്രതി വീട്ടമ്മയുമായി സൗഹൃദത്തിലായി. തുടർന്നാണ് വിവാഹ വാഗ്ദാനം നൽകി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത്.

പിന്നീട് വിവാഹവാഗ്ദാനത്തിൽനിന്ന് അജേഷ് പിൻമാറിയതോടെയാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് വീട്ടമ്മയ്ക്ക് മനസിലായത്. ഇതേത്തുടർന്ന് വീട്ടമ്മ കടുത്തുരുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് അജേഷിനെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്‌.ഓ സജീവ് ചെറിയാൻ, എസ്.ഐ അരുണ്‍കുമാര്‍, വിജിമോൻ, എ.എസ്.ഐ ശ്രീലതാമ്മാള്‍, സി.പി.ഓ മാരായ അജേഷ്, അര്‍ജുൻ എന്നിവര്‍ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button