KeralaLatest NewsNews

അഫ്സാനയുടെ വാക്കുകേട്ട് നൗഷാദിനെ കണ്ടെത്താൻ വീടുപൊളിച്ച്‌ പോലീസ് പരിശോധന: നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുടമ

തന്റെ വീടിന്‍റെ അടുക്കള മുഴുവന്‍ പൊളിച്ച്‌ ഇട്ടിരിക്കുകയാണ്

പത്തനംതിട്ട: കലഞ്ഞൂരില്‍ നിന്ന് ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തിയെങ്കിലും കേരള പൊലീസിന് വീണ്ടും ഒരു തലവേദന ഉണ്ടായിരിക്കുകയാണ്. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് ഭാര്യ അഫ്സാന മൊഴി നൽകിയതിന് പിന്നാലെ പലയിടത്തും പോലീസ് പരിശോധന നടത്തി.

READ ALSO: ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാന്‍ മല്ലി വെളളം

പോലീസ് നടത്തിയ പരിശോധനക്കിടെയുണ്ടായ നാശനഷ്ടത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമ വടക്കത്തുകാവ് പാലമുറ്റത്ത് ബിജുകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

തന്റെ വീടിന്‍റെ അടുക്കള മുഴുവന്‍ പൊളിച്ച്‌ ഇട്ടിരിക്കുകയാണ്. ജനലും കതകും അടിച്ച്‌ പൊളിച്ചിട്ടുണ്ട്. 50000 രൂപയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാണ് ബിജുവിന്‍റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button