ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ട് കു​ത്തി​ത്തു​റ​ന്ന് മോഷണം: യുവാവ് പിടിയിൽ

ബാ​ല​രാ​മ​പു​രം മം​ഗ​ല​ത്തു​കോ​ണം സ്വ​ദേ​ശി രാ​ഖീ​ഷി​നെ​യാ​ണ്​ (33) അറസ്റ്റ് ചെയ്തത്

വി​ഴി​ഞ്ഞം: ക​രും​കു​ള​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ബാ​ല​രാ​മ​പു​രം മം​ഗ​ല​ത്തു​കോ​ണം സ്വ​ദേ​ശി രാ​ഖീ​ഷി​നെ​യാ​ണ്​ (33) അറസ്റ്റ് ചെയ്തത്. ​കാഞ്ഞി​രം​കു​ളം പൊ​ലീ​സ് ഉ​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ സം​ഘം ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്ഥി​ര​മാ​യി മോ​ഷ​ണ​വും ക​ഞ്ചാ​വ് വി​ൽ​പ​ന​യും ന​ട​ത്തി​വ​രു​ന്നയാളാണ് പിടിയിലായത്.

പാ​ല​ക്കാ​ട്‌, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ മോ​ഷ​ണ കേ​സു​ക​ളി​ലും ക​ഞ്ചാ​വ് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സ് കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. ജ​യി​ലാ​യി​രു​ന്ന പ്ര​തി ഒ​രു​മാ​സം മു​മ്പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി വി​ചാ​ര​ണ നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും മോ​ഷ​ണ കേ​സി​ൽ പി​ടി​യി​ലാ​യ​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​നി​ടെ ജ​യി​ലി​ൽ ക​ഴി​യു​ന്ന സൃ​ഹൃ​ത്തി​നെ കാ​ണാ​ൻ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

Read Also : ‘നാളെ മോൾടെകൂടെ നിങ്ങടെ പിറന്നാൾ ആഘോഷിക്കാൻ എന്റെ മോൾ ഇല്ലാലോ’ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ താങ്ങാനാവാതെ സുഹൃത്ത്

ക​ഴി​ഞ്ഞ ജൂ​ൺ 22നാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്. കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​രും​കു​ളം കൊ​ച്ചു​തു​റ​യി​ൽ ഉ​മ​യ​ർ​വി​ളാ​കം കേ​ദാ​ര​ത്തി​ൽ അം​ബ്രോ​സ് കാ​റ​ൽ​മാ​ന്‍റെ വീ​ട്ടി​ൽ ആണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്ത് പി​ന്നി​ലെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ശി​ൽ​പ ദേ​വ​യ്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നെ​യ്യാ​റ്റി​ൻ​ക​ര എ.​എ​സ്.​പി ടി. ​ഫ​റാ​ഷ്, റൂ​റ​ൽ ന​ർ​കോ​ട്ടി​ക് സെ​ൽ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് സൂ​പ്ര​ണ്ട് വി.​ടി. രാ​സി​ത്, കാ​ഞ്ഞി​രം​കു​ളം എ​സ്.​എ​ച്ച്.​ഒ അ​ജി​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘാം​ഗ​ങ്ങ​ളാ​യ പ്ര​വീ​ൺ ആ​ന​ന്ദ്, അ​ജി​ത്, അ​രു​ൺ കു​മാ​ർ ആ​ർ.​എ​സ്, കാ​ഞ്ഞി​രം​കു​ളം സ്​​റ്റേ​ഷ​നി​ലെ എ​സ്.​ഐ​മാ​രാ​യ ജോ​ൺ, ര​മേ​ശ്‌, എ.​എ​സ്.​ഐ റോ​യി, സീ​നി​യ​ർ സി.​പി.​ഒ വി​മ​ൽ രാ​ജ്, സി.​പി.​ഒ സ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button