Latest NewsKeralaNews

ഭാര്യ ‘തലയ്ക്കടിച്ച് കൊന്ന’ നൗഷാദ് തിരിച്ച് വന്നെങ്കിലും അഫ്സാനയ്ക്കെതിരായ കേസ് നിലനിൽക്കും; കാരണമിത്

തൊടുപുഴ: പത്തനംതിട്ടയിലെ പരുത്തിപ്പാറ നൗഷാദ് തിരോധാനക്കേസിന് ട്വിസ്റ്റുകളോട് കൂടി അവസാനം. കാണാതായ നൗഷാദിനെ കണ്ടെത്തിയതോടെയാണ് നാടിനെ നടുക്കിയ കേസിന് അവസാനമായത്. തന്നെ ഭാര്യ കൊലപ്പെടുത്തിയിട്ടില്ലെന്ന് നൗഷാദ് മൊഴി നൽകി. ഇതോടെ, അഫ്സാനയ്ക്ക് ജാമ്യം ലഭിക്കും. എന്നാൽ ഇവരുടെ പേരിൽ എടുത്തിരിക്കുന്ന കേസുകൾ നിലനിൽക്കും. പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും, ശവത്തെ അവഹേളിക്കും വിധം പെരുമാറിയതിനുമാണ് അഫ്സാനയ്‌ക്കെതിരെ കേസ്.

അതേസമയം, ഭാര്യ എന്തുകൊണ്ടാണ് തന്നെ അടിച്ചുകൊലപ്പെടുത്തിയെന്ന് മൊഴി നൽകിയതെന്ന് അറിയില്ലെന്ന് പറഞ്ഞ നൗഷാദ്, ഭയന്നിട്ടാണ് താൻ നാട് വിട്ട് പോയതെന്നും പൊലീസിനും മാധ്യമപ്രവർത്തകർക്കും മുന്നിൽ വെളിപ്പെടുത്തി. പത്തനംതിട്ടയിൽ വച്ച് നൗഷാദ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ ഭാര്യ ചിലരെ വിളിച്ചുകൊണ്ടുവന്ന് തന്നെ മർദ്ദിച്ചിരുന്നുവെന്നും, ഇതിൽ ഭയന്നാണ് താൻ വീട് വിട്ടതെന്നുമാണ് നൗഷാദ് പറഞ്ഞത്. മൊബൈൽ ഫോൺ ഒന്നും ഇല്ലാതെയാണ് നൗഷാദ് ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. അതിനാലാണ് നൗഷാദ് ജീവിച്ചിരിക്കുന്ന വിവരം ബന്ധുക്കൾക്ക് അറിയാൻ കഴിയാതെ പോയത്.

ഒന്നര വർഷം മുൻപ് കാണാതായ നൗഷാദ് തൊടുപുഴയിലാണ് താമസിച്ചിരുന്നത്. ഇന്നലെ മുതൽ വാർത്തകളിൽ ഇദ്ദേഹത്തിന്റെ ചിത്രം ഉണ്ടായിരുന്നു. ഈ ചിത്രം കണ്ട് തൊടുപുഴയിലെ പൊലീസുകാരനായ ജെയ്‌മോന് നൗഷാദിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന്, ഇയാളെ തേടിയിറങ്ങി. ജയ്മോൻ നടത്തിയ അന്വേഷണത്തിൽ നൗഷാദ് പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. തൊടുപുഴയിൽ ഒരു പറമ്പിൽ കൈത്തൊഴിൽ ചെയ്ത് ജീവിക്കുകയായിരുന്നു നൗഷാദെന്ന് വീട്ടുടമയും സ്ഥിരീകരിച്ചു. ഇയാളെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു.

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്സാനയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അസ്ഥാനത്തിൽ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ അഫ്സാനയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button