KannurKeralaNattuvarthaLatest NewsNews

ഷംസീറിന്റെ ഉള്ളിലുള്ള പോപ്പുലർ ഫ്രണ്ടുകാരൻ പുറത്തുവന്നു: ഷംസീറിന് എസ്ഡിപിഐക്കാരുടെ സ്വരമാണെന്ന് യുവമോർച്ച

കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിന് എസ്ഡിപിഐക്കാരുടെ സ്വരമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സിആർ പ്രഫുൽ കൃഷ്ണ. അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോപ്പുലർ ഫ്രണ്ടുകാരനും എസ്ഡിപിഐക്കാരനും പുറത്തുവന്നിരിക്കുകയാണ്. ഇത് പാർട്ടി നിലപാടാണോ എന്ന കാര്യം സിപിഎം വ്യക്തമാക്കണമെന്നും പ്രഫുൽ കൃഷ്ണ ആവശ്യപ്പെട്ടു.

പ്രഫുൽ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ;

‘ബാങ്കുവിളിയെപ്പറ്റി പൂർണമായ അഭിമാനത്തോടെ ഓർക്കുന്നയാളാണ് ഷംസീർ. അദ്ദേഹം നിരീശ്വരവാദിയൊന്നുമല്ല. ഇസ്ലാംമത വിശ്വാസത്തെക്കുറിച്ച് അഭിമാനപൂർവം ഓർത്തെടുക്കുന്നയാളാണ്. ഷംസീറിന്റെ വായിൽ നിന്നു വന്നത് എസ്ഡിപിഐ നേതാവിന്റെ സ്വരമാണ്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള പിഎഫ്ഐക്കാരനും എസ്ഡിപിഐക്കാരനും പുറത്തുചാടുന്ന കാഴ്ചയാണ് കാണുന്നത്. താലിബാൻസ്വരമാണ് പുറത്തുവന്നത്. സ്വർഗത്തെയും നരകത്തെയും മലക്കുകളെയുമെല്ലാം കുറിച്ച് ഷംസീർ സംസാരിക്കുന്ന വിഡിയോ കണ്ടിട്ടുണ്ട്.

യുവജനങ്ങളെ സ്വയംപര്യാപ്തരാക്കാൻ കേന്ദ്രം: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ജോലി ലഭിച്ചത് 29,295 പേർക്ക്

സ്ത്രീകൾക്ക് ഏറ്റവും ഉദാത്തമായ സ്വാതന്ത്ര്യം കൊടുക്കുന്ന മതമാണ് ഇസ്ലാം എന്നാണ് ഷംസീറിന്റെ അഭിപ്രായം. അദ്ദേഹത്തിന് അത്തരം വിശ്വാസങ്ങളുണ്ടെങ്കിൽ ഒരു കുറ്റവുമില്ല. അദ്ദേഹത്തിന്റെ മതം ഉദാത്തമാണെന്നു വിശ്വസിക്കുന്നതിനും തടസമില്ല. എന്നാൽ, തന്റെ മതവും വിശ്വാസവും മാത്രമാണു ശരിയെന്നും മറ്റു മതങ്ങളെല്ലാം വിഡ്ഢിത്വമാണെന്നും പറയുന്നത് ഒരു ജനപ്രതിനിധിക്കും സഭാനാഥനും ചേർന്നതല്ല. ഗുരതരമായ ആരോപണങ്ങളാണ് അദ്ദേഹം നടത്തിയത്.

കോടിക്കണക്കിനു വിശ്വാസികളുടെ വിശ്വാസത്തെ മുഴുവൻ ചവിട്ടിമെതിക്കുകയാണ് ഷംസീർ ചെയ്തത്. രാമായണവും മഹാഭാരതവും ഗണപതിയും ദൈവങ്ങളുമെല്ലാം ഹിന്ദു വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്. പരാമർശത്തിന്റെ പേരിൽ ഷംസീർ മാപ്പുപറയണം. ഷംസീറിന്റെ ഭാഗത്തുനിന്ന് ഇത്രയും ഗുരുതരമായ പ്രതികരണമുണ്ടായിട്ടും ഇതുവരെ സിപിഎം പ്രതികരിച്ചിട്ടില്ല. ഇത് ഷംസീറിന്റെ വ്യക്തിപരമായ അഭിപ്രായമാണോയെന്ന കാര്യം സിപിഎം വ്യക്തമാക്കണം.

വിദേശത്ത് തൊഴിലവസരം: ഓൺലൈൻ അഭിമുഖങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ

പി ജയരാജൻ ഈ വിഷയങ്ങളെ വഴിതിരിച്ചുവിട്ട് ബിജെപി-സിപിഎം പ്രശ്‌നമാക്കി മാറ്റുകയാണ്. ഇപ്പോൾ സമാധാനം നിലനിൽക്കുന്ന കണ്ണൂരിൽ സംഘർഷം സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ചോരകണ്ടു കൊതിതീരാത്തവരും എന്നും സംഘർഷം ആഗ്രഹിക്കുന്നവരുമായ ചിലരുണ്ട്. ചോരയുടെ മണം ആസ്വദിക്കുന്ന ജയരാജൻ കണ്ണൂരിലെ സമാധാനാന്തരീക്ഷം നടത്താനുള്ള ബോധപൂർവമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. ജയരാജനു നൽകേണ്ട മറുപടി യുവമോർച്ചക്കാർക്ക് കൃത്യമായി അറിയാം. ജയരാജന് ഇവിടെ കൊലപാതകവും സാധാരണക്കാർ കൊല്ലപ്പെടുകയുമാണ് വേണ്ടത്. എന്നാൽ അദ്ദേഹം ആഗ്രഹിച്ചത് ഇവിടെ നടക്കാൻ പോകുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button