Latest NewsIndia

‘ഇന്ത്യ’ സഖ്യം രാജ്യത്തെ സംരക്ഷിക്കാനല്ല, കുടുംബത്തെ സംരക്ഷിയ്ക്കാനും അഴിമതിക്കും വേണ്ടി രൂപീകരിച്ചത്: അമിത് ഷാ

ചെന്നൈ: പ്രതിപക്ഷ കൂട്ടായ്മയെയും തമിഴ്‌നാട് സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി അമിത് ഷാ. ഐഎന്‍ഡിഐഎ സഖ്യം രാജ്യത്തെ സംരക്ഷിക്കാനല്ല, കുടുംബത്തെ സംരക്ഷിയ്ക്കാന്‍ വേണ്ടി മാത്രം രൂപീകരിച്ചതെന്ന് അമിത് ഷാ. ബിജെപി തമിഴ് നാട് അധ്യക്ഷന്‍ നയിക്കുന്ന എന്‍ മണ്ണ് എന്‍ മക്കള്‍ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.

‘എന്‍ മണ്ണ് എന്‍ മക്കള്‍ രാഷ്ട്രീയ യാത്രയല്ല. തമിഴ് ഭാഷയെയും സംസ്‌കാരത്തെയും ലോകമെമ്പാടും എത്തിയ്ക്കാനുള്ള യാത്രയാണ്. തമിഴ് നാട്ടിലെ കുടുംബ വാഴ്ച അവസാനിപ്പിച്ച്‌, അഴിമതിയില്‍ രക്ഷപ്പെടുത്തി സാധാരണക്കാരനെ സംരക്ഷിയ്ക്കാനാണ് ഈ യാത്ര. ലോകം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് തമിഴ് നാട്ടിലെത്. ഇവര്‍ വോട്ടുചോദിയ്ക്കുമ്പോള്‍ ജനങ്ങള്‍ക്ക് അഴിമതി മാത്രമാണ് ഓര്‍മവരിക.

മോദി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി പുതിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍, യുപിഎ, ഡിഎംകെ സര്‍ക്കാറുകളുടെ കാലത്ത് നടത്തിയത് 12,000 കോടി രൂപയുടെ അഴിമതിയാണ്. അഴിമതി കേസില്‍ അറസ്റ്റിലായ സെന്തില്‍ ബാലാജിയെ ഇപ്പോഴും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിയ്ക്കുന്നത് എം കെ സ്റ്റാലിന് ഭയമുള്ളതുകൊണ്ടാണ്. രാജി എഴുതിവാങ്ങിയാല്‍ സെന്തില്‍ രഹസ്യങ്ങള്‍ പുറത്തുപറയുമെന്ന് സ്റ്റാലിന്‍ ഭയപ്പെടുന്നു.’

എന്‍ഡിഎയ്ക്ക് എതിരെ രൂപീകരിച്ച പുതിയ പ്രതിപക്ഷ കൂട്ടായ്മ, രാജ്യത്തെ രക്ഷിയ്ക്കാനുള്ളതല്ല. അവരുടെ കുടുംബങ്ങളെ മാത്രം സംരക്ഷിയ്ക്കാന്‍ ഉള്ളതാണെന്നും അമിത് ഷാ പറഞ്ഞു. മോദി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ പുസ്തകവും ചടങ്ങില്‍ അമിത് ഷാ പ്രകാശനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button