KeralaLatest NewsNews

6 വർഷം കൊണ്ട് 118 കേസുകൾ,159 കൊലക്കേസ് പ്രതികൾ; ‘അതിഥി’ തൊഴിലാളികളോ ക്രിമിനലുകളോ?-കണക്ക് പുറത്തുവിട്ട് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. അതിഥി തൊഴിലാളികൾ ഉൾപ്പെടുന്ന കൊലക്കേസ് പ്രതികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഉണ്ടായത് വൻ വർധനവാണെന്ന് സർക്കാർ തന്നെ പറയുന്നു. 2016 മേയ് മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള ആറുവര്‍ഷത്തില്‍ 159 അതിഥി തൊഴിലാളികളാണ് കൊലക്കേസുകളില്‍ പ്രതികളായത്. 118 കേസുകളിലാണ് 159 പേർ പ്രതികളായത്.

ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് പോലെ അതിഥി തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. തൊഴില്‍മന്ത്രി നിയമസഭക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ഇന്റര്‍ ഓപറബിള്‍ സ്റ്റിസ് സിസ്റ്റം എന്ന സംവിധാനത്തിലൂടെ അതിഥിതൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണോ എന്ന് പരിശോധിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ അഭിപ്രായം തന്നെയാണ് ഇക്കാര്യത്തിൽ പോലീസിനും ഉള്ളത്. സ്‌പെഷല്‍ബ്രാഞ്ച്, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ അതിഥി തൊഴിലാളികളെ സ്ഥിരമായി നിരീക്ഷിക്കാറുണ്ടെന്നാണ് പോലീസിന്റെ ഭാഷ്യം.

അതിഥി തൊഴിലാളികളുടെ തിരിച്ചറിയല്‍ മുതല്‍ ആരോഗ്യപരിരക്ഷ വരെ ഉറപ്പാക്കാന്‍ ആവാസ് എന്ന പദ്ധതി തൊഴില്‍വകുപ്പും നടപ്പാക്കി വരികയാണെന്നാണ് പറയുന്നത്. ഇതെല്ലാമുണ്ടായിട്ടും ക്രിമിനല്‍പശ്ചത്തലമുള്ളവരെ കണ്ടെത്തുന്നതിൽ സർക്കാരും പോലീസും പരാജയപ്പെടുന്ന കാഴ്‌ചയാണ് കാണാനാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button