KottayamKeralaNattuvarthaLatest NewsNews

പോക്സോക്കേസിൽ ഒ​ളി​വിലായിരുന്ന ഒ​ഡീ​ഷ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ഒ​ഡീ​ഷാ സ്വ​ദേ​ശി​യാ​യ ക​നാ ബെ​ഹ്‌​റ(30)യാ​ണ് പിടിയിലായത്

കോ​ട്ട​യം: അന്യ​സം​സ്ഥാ​ന​ക്കാ​രി​യാ​യ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലായിരുന്ന ഒ​ഡീ​ഷ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഒ​ഡീ​ഷാ സ്വ​ദേ​ശി​യാ​യ ക​നാ ബെ​ഹ്‌​റ(30)യാ​ണ് പിടിയിലായത്. കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സാണ് പി​ടി​കൂടിയ​ത്.

2020-ല്‍ ​ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​യാ​യ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ഇ​യാ​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന്, ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​കു​ക​യും ചെ​യ്തു.

Read Also : കശ്മീരിൽ അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാനില്ലെന്ന് പരാതി, കാറിൽ രക്തക്കറ

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ബേ​ര​ക്പൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ കോ​ട്ട​യ​ത്തേ​ക്കു ​ട​ന്നു​ക​ള​ഞ്ഞ​താ​യി മ​ന​സി​ലാ​കു​ക​യും കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് ഇ​യാ​ളെ പൂ​വ​ന്തു​രു​ത്ത് നി​ന്നും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍ ഇ​വി​ടെ റ​ബ​ര്‍ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button