ഇലക്ട്രിക് വാഹന വിപണിയിൽ മിന്നും താരമാകാൻ ഒല എസ്-1 എയർ എത്തുന്നു

ആകർഷണീയമായ ഡിസൈനും, കുറഞ്ഞ വിലയുമാണ് ഒല എസ്-1 എയറിന്റെ പ്രധാന സവിശേഷത

ഇലക്ട്രിക് വാഹന വിപണിയിൽ മിന്നും താരമാകാൻ ഒലയുടെ പുതിയ സ്കൂട്ടർ എത്തുന്നു. ഇത്തവണ ഒല എസ്-1 എയർ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ആകർഷണീയമായ ഡിസൈനും, കുറഞ്ഞ വിലയുമാണ് ഒല എസ്-1 എയറിന്റെ പ്രധാന സവിശേഷത. വാഹനത്തിന്റെ പർച്ചേസ് വിൻഡോ തുറന്ന് വെറും മൂന്ന് മണിക്കൂറിനുള്ളിൽ 3000-ലധികം ബുക്കിംഗുകളാണ് നടന്നിരിക്കുന്നത്.

5 മണിക്കൂർ കൊണ്ട് സ്കൂട്ടർ ഫുൾ ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്. ഫുൾ ചാർജിൽ പരമാവധി 125 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. 90 കിലോമീറ്ററാണ് ഏറ്റവും ഉയർന്ന വേഗത. മൂന്ന് റൈഡ് മോഡുകൾ, ഫുൾ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഒലയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രധാന പ്രത്യേകത.

Also Read: ‘ഇവിടുത്തെ സിസ്റ്റത്തിന്റെ പാളിച്ചകൾ ജനം ചർച്ച ചെയ്യാതിരിക്കാനുള്ള കുതന്ത്രമാണ് രാവിലെ കണ്ട നാടകം’:അഞ്‍ജു പാർവതി

ഓഗസ്റ്റ് 3-നാണ് ഒല എസ്-1 എയർ ഇന്ത്യയിൽ അവതരിപ്പിക്കുക. നിലവിൽ, ഒല കമ്മ്യൂണിറ്റിയിൽ ഉള്ളവർക്ക് മാത്രമാണ് പർച്ചേസ് വിൻഡോ തുറന്നിരിക്കുന്നത്. ഇപ്പോൾ ബുക്ക് ചെയ്തവർക്ക് 1.09 ലക്ഷം രൂപയ്ക്ക് എക്സ് ഷോറൂം വിലയിൽ വാഹനം ലഭിക്കുന്നതാണ്. രണ്ടാം ഘട്ട ബുക്കിംഗിൽ 10,000 രൂപയാണ് അധികമായി നൽകേണ്ടിവരിക.

Share
Leave a Comment