ThiruvananthapuramNattuvarthaLatest NewsKeralaNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎസ്ആ​ർ​ടി​സി ബ​സ് ക​ത്തി ന​ശി​ച്ചു

ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലെ ബ​സാണ് ക​ത്തി ന​ശി​ച്ച​ത്

മം​ഗ​ല​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎസ് ആ​ർ​ടി​സി ബ​സ് ക​ത്തി ന​ശി​ച്ചു. ബസിൽ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും രക്ഷപ്പെട്ടു.

ദേ​ശീ​യ​പാ​ത​യി​ൽ ചെ​മ്പ​ക​മം​ഗ​ലം ജം​ഗ്ഷ​നു സ​മീ​പം ഇന്നലെ രാ​വി​ലെ എട്ടരയോ​ടെ​യാ​ണ് സം​ഭ​വം. ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലെ ബ​സാണ് ക​ത്തി ന​ശി​ച്ച​ത്. നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി മെ​ഡി​ക്ക​ൽ കോ​ളജ് ഭാ​ഗ​ത്തേ​ക്കുപോ​യ കെഎസ്ആ​ർ​ടി​സി വേ​ണാ​ട് ബസാണ് ക​ത്തി ന​ശി​ച്ച​ത്.

Read Also : അ​ടി​പി​ടി കേ​സി​ൽ ജാമ്യത്തിലിറങ്ങി മുങ്ങി: വാ​റ​ണ്ട് കേ​സി​ൽ ഒ​ളി​വി​ലായി​രു​ന്ന പ്ര​തി പി​ടി​യി​ൽ

ബ​സിന​ടി​യി​ൽ നിന്നു ചെ​റി​യ രീ​തി​യി​ൽ പു​ക വ​ന്ന ഉ​ട​നെ ത​ന്നെ ഡ്രൈ​വ​ർ ബ​സ് റോ​ഡ് വ​ശ​ത്ത് ഒ​തു​ക്കി യാ​ത്ര​ക്കാ​രെ​ ഇ​റ​ക്കി​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി.

തു​ട​ർ​ന്ന്, ആ​റ്റി​ങ്ങ​ൽ ഫ​യ​ർ സ്റ്റേ​ഷ​നി​ൽനി​ന്നു ര​ണ്ടു യൂ​ണി​റ്റുകളെത്തിയാണ് തീ ​പൂ​ർ​ണ​മാ​യും അണച്ചത്. ഇതിനിടെ ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഏ​റെനേ​രം ഗ​താ​ഗ​ത​വും ത​ട​സപ്പെ​ട്ടു. സ്ഥലത്തെത്തിയ മം​ഗ​ല​പു​രം പൊ​ലീ​സ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button