Latest NewsKeralaNews

മദ്യപിച്ചു മദോന്മത്തനായി കേട്ടാൽ അറക്കുന്ന തെറി വിളിച്ച് ആത്മരതി അടയുന്ന വ്യക്തിയെ കാണ്മാനില്ല: കുറിപ്പ്

ശല്യം ചെയ്യുന്ന ആളിനെക്കുറിച്ച് വ്യത്യസ്തമായ ഒരു കുറിപ്പ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് രഘു എന്ന ആളെ കാണാതായിരിക്കുന്നുവെന്ന ഒരു പോസ്റ്റാണ്. സോഷ്യൽ മീഡിയയിൽ സ്ത്രീകളെ ശല്യം ചെയ്യുന്ന ഒരു വ്യക്തിയാണ് ഇയാൾ എന്നും ജൂലൈ 28 വെള്ളിയാഴ്ച രാത്രി ഉദ്ദേശം ഒൻപതര മണി മുതൽ എറണാകുളം ഇടപ്പള്ളിയിൽ നിന്നും കാണാതായിരിക്കുകയാണ് എന്നുമാണ് പോസ്റ്റ്. വിനോ ബാസ്റ്റ്യൻ എന്ന അക്കൗണ്ടിൽ നിന്നുമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

read also: പഴക്കട കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപയുടെ പഴങ്ങൾ കവർന്നതായി പരാതി

കുറിപ്പ് പൂർണ്ണ രൂപം

പൊതുതാല്പര്യം മുൻനിർത്തി പരസ്യപ്പെടുത്തുന്നത്..

ഈ ഫോട്ടോയിൽ കാണുന്ന രഘു എന്ന ആളെ ജൂലൈ 28 വെള്ളിയാഴ്ച രാത്രി ഉദ്ദേശം ഒൻപതര മണി മുതൽ എറണാകുളം ഇടപ്പള്ളിയിൽ നിന്നും കാണാതായിരിക്കുകയാണ്.
ഉദ്ദേശം അഞ്ചടി അഞ്ചിഞ്ച് ഉയരം
തടിച്ച ശരീരം.
കറുത്ത നിറം.
ഉദ്ദേശം അറുപതു വയസ്സ് പ്രായം.
മുഴുവൻ സമയവും മദ്യപിച്ച അവസ്ഥ.
ജോലിചെയ്യാറില്ല.
ഇയാളെ കുറിച്ച് വിവരം കിട്ടുന്നവർ 9048216190 എന്ന നമ്പറിൽ അറിയിക്കുമല്ലോ.

എന്റെ ഭാര്യ Jomol Joseph അടക്കം അനവധി നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഫേസ്ബുക്ക് പോസ്റ്റുകളിൽ പരസ്യമായും, ഫേസ്ബുക്ക് മെസ്സഞ്ചർ, whatsapp തുടങ്ങിയ പ്ലാറ്റഫോംസിൽ പേർസണൽ ആയും കേട്ടാൽ അറക്കുന്ന തെറി വിളിച്ച് ആത്മരതി അടയുക എന്നതാണ് ഇയാളുടെ ഹോബി.
രാത്രിയിൽ മദ്യപിച്ചു മതോന്മത്തനായി വെളിവില്ലാതെ അടുത്ത റൂമിൽ താമസിക്കുന്നവരെ നേരിട്ട് തെറിവിളിക്കുകയും, ഫോൺ നമ്പർ ഉള്ളവരെ ഒക്കെ മാറി മാറി തെറിവിളിക്കുകയും ചെയ്യുക എന്നതാണ് അടുത്ത വിനോദം.

ഇയാൾ ബന്ധുക്കളുമായോ സ്വന്തം നാട്ടുകാരുമായോ ബന്ധം സൂക്ഷിക്കാറില്ല. അടുത്ത സുഹൃത്തുക്കളുമില്ല. സ്ഥിരമായി ഒരിടത്തും താമസിക്കാറില്ല. സോഷ്യൽ മീഡിയ സൗഹൃദങ്ങൾ അല്ലാതെ നേരിട്ടുള്ള സൗഹൃദങ്ങൾ വെക്കാറില്ല.

എനിക്ക് കഴിഞ്ഞ നാലഞ്ച് വർഷമായി നേരിട്ട് അറിയാവുന്ന ടിയാൻ ഒരു കടുത്ത മാനസീക രോഗിയാണ് എന്നാണ് ഞാൻ കരുതുന്നത്. ടിയാനെ കണ്ടെത്തി അടിയന്തിര ചികിത്സ നൽകിയില്ല എങ്കിൽ ടിയാൻ അധികം വൈകാതെ വലിയൊരു സാമൂഹ്യ പ്രശ്നമായി മാറാനും പല സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവന് തന്നെയും ഭീഷണിയായി മാറാനും സാധ്യതയുണ്ട് എന്നു ഞാൻ കരുതുന്നു.
ആയതിനാൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെയും പൊതുജനങ്ങളുടെയും അറിവിലേക്കായി, പൊതു താല്പര്യം മുൻനിർത്തി വിനോ ബാസ്റ്റ്യൻ എന്ന ഞാൻ പ്രസിദ്ധീകരിക്കുന്നത് .
NOTE: ഒരൽപ്പം ജാഗ്രത വലിയൊരു അപകടം ഇല്ലാതാക്കിയേക്കാം..

https://www.facebook.com/permalink.php?story_fbid=pfbid02DMW7SMgq7nqfkMUr5EKrgCVfieiV8GyHXxXy68LPkLNUNMumEs8var7ciMYJ1o7Hl&id=100041721063952

shortlink

Related Articles

Post Your Comments

Related Articles


Back to top button