KeralaLatest NewsNews

നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു വക്കം പുരുഷോത്തമന്‍, അനുസ്മരിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അനുശോചിച്ചു. നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു അദ്ദേഹം. നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത്, ഞാന്‍ തിരുവനന്തപുരം കുമാരപുരത്തുള്ള വസതിയില്‍ എത്തി അദ്ദേഹത്തെ കാണുകയും, കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹത്തില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചുവെന്നും സ്പീക്കര്‍ അനുസ്മരിച്ചു.

Read Also: അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധനയുമായി എക്‌സൈസ്: ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

താന്‍ നിയമസഭാ സ്പീക്കര്‍ ആയിരുന്നപ്പോഴും, ഗവര്‍ണര്‍ ആയിരുന്നപ്പോഴും , മന്ത്രിയായിരുന്നപ്പോഴും , ഉള്ള തന്റെ ജീവിതാനുഭവങ്ങള്‍ ഏറെനേരം അദ്ദേഹം എന്നോട് പങ്കുവെച്ചിരുന്നു.

2 തവണ ലോകസഭയിലേക്കും, 5 തവണ സംസ്ഥാന നിയസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട വക്കം പുരുഷോത്തമന്‍,മൂന്നു തവണ സംസ്ഥാനമന്ത്രിയും, രണ്ടുതവണ നിയമസഭാ സ്പീക്കറും ആയിരുന്നു.കൂടാതെ അദ്ദേഹം മിസോറാം ഗവര്‍ണറും ആയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button