KeralaLatest NewsNews

സംസ്ഥാനത്തെ ദേശീയപാതകളിലെ മേല്‍പ്പാലങ്ങളുടെ ചുവട്ടില്‍ വയോജന, ശിശു സൗഹൃദ പാര്‍ക്കുകള്‍ ഒരുക്കും:മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകളിലെ മേല്‍പ്പാലങ്ങളുടെ ചുവട്ടില്‍ വയോജന, ശിശു സൗഹൃദ പാര്‍ക്കുകള്‍ ഒരുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്തെ 50 ശതമാനം റോഡുകളും ബി.എം ആന്റ് ബി.സി റോഡുകളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

മേല്‍പ്പാലങ്ങളുടെ അടിഭാഗങ്ങളെല്ലാം ഫലപ്രദമായി ഉപയോഗിക്കുകയാണ് ലക്ഷ്യം. ഈ ഭാഗങ്ങളില്‍ വയോജന, ശിശു സൗഹൃദ പാര്‍ക്കുകള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി അറിയിച്ചു.

‘മലപ്പുറം ജില്ലയിലെ 2375 കിലോമീറ്റര്‍ റോഡുകള്‍ ബി.എം ആന്റ് ബി.സിയാക്കിക്കഴിഞ്ഞു.
എന്‍എച്ച് 66-ന്റെ നിര്‍മാണത്തിന് കേരളം അകമഴിഞ്ഞു പിന്തുണ നല്‍കുന്നുണ്ട്. ഇത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ഭൂമി ഏറ്റെടത്തതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം നല്‍കിയില്ലെന്നായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം. ഇതു പിന്‍വലിച്ച് മാപ്പുപറയണം’ മന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button