KollamLatest NewsKeralaNattuvarthaNews

ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ ഇന്റർവെൽ സമയത്ത് മതപഠനശാലയിൽ നിന്ന് കാണാതായി: പരിഭ്രാന്തി, തെരഞ്ഞ് പൊലീസും

കായംകുളം സ്വദേശിയായ ആരിഫ് മുഹമ്മദിനെയാണ് മതപഠനശാലയിൽ നിന്ന് കാണാതായത്

കൊല്ലം: ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാതായത് പരിഭ്രാന്തി പരത്തി. കായംകുളം സ്വദേശിയായ ആരിഫ് മുഹമ്മദിനെയാണ് മതപഠനശാലയിൽ നിന്ന് കാണാതായത്.

ശാസ്താംകോട്ടയിൽ ആണ് സംഭവം. ഇന്റർവെൽ സമയത്ത് പുറത്ത് പോയ ആരിഫ് തിരികെ വരാൻ വൈകിയപ്പോൾ അധ്യാപകർ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. കുട്ടികൾക്കാർക്കും ആരിഫ് എവിടെയാണെന്ന് അറിയില്ലായിരുന്നു. തുടർന്ന്, അധികൃതർ പൊലീസിൽ പരാതി നൽകി.

Read Also : സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ ഇരട്ടി വില വര്‍ധനവിന് പിന്നാലെ അരി വിലയും കുതിച്ചയരുന്നു

ശൂരനാട് പൊലീസ് വിവരം കിട്ടിയ ഉടൻ കുട്ടിക്കായി മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. പ്രദേശത്തെല്ലാം തെരച്ചിൽ നടത്തി. ശൂരനാട് നിന്ന് കായംകുളത്തേക്കുള്ള കെഎസ്ആർടിസി ബസിൽ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. എന്തിനാണ് അധ്യാപകരോട് പറയാതെ പോയതെന്ന് പൊലീസിനോട് കുട്ടി വെളിപ്പെടുത്തി.

ഒളിച്ചോടിയതല്ലെന്നും കായംകുളത്തെ തന്റെ വീട്ടിലേക്ക് പോവുകയായിരുന്നു എന്നുമാണ് കുട്ടി പറഞ്ഞത്. മതപഠനശാലയിൽ താമസിച്ച് പഠിക്കുകയായിരുന്നു കുട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button