KeralaLatest NewsNews

സംസ്ഥാനത്ത് കാലവർഷം ദുർബലം, ഇതുവരെ ലഭിച്ച മഴയിൽ 35 ശതമാനത്തിന്റെ കുറവ്

ഇത്തവണ കാസർഗോഡ്, കൊല്ലം, പാലക്കാട് ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴയുടെ താരതമ്യേന കുറവാണ്

സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ മഴയുടെ തോതിൽ 35 ശതമാനത്തിന്റെ കുറവ്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിൽ 130.1 സെന്റീമീറ്റർ മഴയാണ് ലഭിക്കേണ്ടത്. കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഇക്കുറി ജൂൺ, ജൂലൈ മാസങ്ങളിൽ 85.2 സെന്റീമീറ്റർ മഴ മാത്രമാണ് കേരളത്തിൽ ലഭിച്ചിട്ടുള്ളത്. ജൂൺ മാസത്തിൽ 64.7 സെന്റീമീറ്ററും, ജൂലൈ മാസത്തിൽ 65.7 സെന്റീമീറ്ററുമാണ് മഴ ലഭിക്കേണ്ടത്. എന്നാൽ, ജൂണിൽ 26 സെന്റീമീറ്ററും, ജൂലൈയിൽ 59.2 സെന്റീമീറ്ററുമാണ് മഴ ലഭിച്ചത്.

ഇത്തവണ കാസർഗോഡ്, കൊല്ലം, പാലക്കാട് ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴയുടെ തോത് താരതമ്യേന കുറവാണ്. ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർഗോഡ് ജില്ലയിലാണ്. 1,602.5 മില്ലിമീറ്റർ മഴയാണ് കാസർഗോഡ് ലഭിച്ചതെങ്കിലും, മുൻ വർഷത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. ഇടുക്കി ജില്ലയിൽ 52 ശതമാനവും, വയനാട് ജില്ലയിൽ 48 ശതമാനവും, കോഴിക്കോട് ജില്ലയിൽ 48 ശതമാനവുമാണ് മഴ ലഭിച്ചത്. ഈ ജില്ലകളിലാണ് ഇത്തവണ ഏറ്റവും കുറവ് മഴ ലഭിച്ചിട്ടുള്ളത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള 4 മാസക്കാലയളവിൽ 201.86 സെന്റീമീറ്റർ മഴയാണ് ലഭിക്കേണ്ടത്.

Also Read: ഫീസടയ്ക്കാൻ പണമില്ല: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button