Latest NewsIndiaNews

21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ ലോറി കാണാതായി: ഡ്രൈവർ മറിച്ചുവിറ്റ തക്കാളി കണ്ടെത്തിയത്‌ ഗുജറാത്തിൽ

ബെംഗളൂരു: കോലാറിൽനിന്ന് രാജസ്ഥാനിലേക്ക് പോയിരുന്ന 21 ലക്ഷം രൂപയുടെ തക്കാളിയുമായി കാണാതായ ലോറി ഗുജറാത്തിലെ അഹമ്മദാബാദിലുള്ളതായി വിവരം. ജയ്പുരിലേക്ക് പോകുന്നതിന് പകരം അഹമ്മദാബാദിലെത്തി ഡ്രൈവർ അൻവർ തക്കാളി പകുതി വിലക്ക് വിറ്റതായാണ് തക്കാളി കയറ്റി അയച്ചവർക്ക് ലഭിച്ച വിവരം. ലോറി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ലോറി കോലാറിലെ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് ആൻഡ് ലൈവ്‌സ്റ്റോക്ക് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി.) യിൽനിന്ന് പുറപ്പെട്ടത്. ലോറിയിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, യാത്രക്കിടെ ഡ്രൈവർ ജിപിഎസ് ട്രാക്കർ എടുത്തുമാറ്റിയശേഷം ലോറി അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച രാത്രി ലോറി ജയ്‌പുപുരിലെത്തേണ്ടതായിരുന്നു.

എന്നാൽ, അവിടെയെത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെയാണ് ലോറി ഉടമ കോലാർ പോലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെയാണ് ലോറി ഗുജറാത്തിൽ കണ്ടെത്തിയതായി സാദിഖിന് വിവരം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button