KeralaLatest NewsNews

വായ്പാ കുടിശികയുടെ പേരില്‍ പൊന്നാനിയില്‍ പട്ടിക ജാതി കുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു

വീട് ജപ്തി ചെയ്തതോടെ ഗര്‍ഭിണിയടക്കമുള്ള കുടുംബം അഭയം തേടിയത് വിറകുപുരയില്‍

മലപ്പുറം: വായ്പാ കുടിശികയുടെ പേരില്‍ പട്ടിക ജാതി കുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. മലപ്പുറം പൊന്നാനിക്കടുത്ത് ആലംകോടാണ് സംഭവം. തളശിലേരി വളപ്പില്‍ വീട്ടില്‍ ടി.വി ചന്ദ്രനും കുടുംബത്തിനുമാണ് സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നത്. മറ്റൊരിടത്തേക്കും പോകാന്‍ ഇടമില്ലാതെ ഗര്‍ഭിണിയായ മകള്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ കുടുംബം ജപ്തി ചെയ്യപ്പെട്ട വീടിന് പിന്നിലെ വിറകുപുരയില്‍ അഭയം പ്രാപിച്ചു.

Read Also: കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് ചനന്ദനത്തടി കടത്തൽ: ചെയ്സ് ചെയ്ത് പിടികൂടി കോയമ്പത്തൂർ പൊലീസ്

പൊന്നാനി അര്‍ബന്‍ ബാങ്കില്‍ നിന്നും 2016ല്‍ മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ അടക്കാനുള്ള തുക 5.20 ലക്ഷമായി. ഒരാഴ്ച മുന്‍പ് ബാങ്കില്‍ നിന്നെത്തിയവര്‍ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരുമെന്നും വീട് ജപ്തി ചെയ്യുകയാണെന്നും അറിയിക്കുകയായിരുന്നു. കുടുംബം സാവകാശം തേടിയെങ്കിലും ഇനിയും അവധി നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതര്‍. മൂന്ന് ദിവസം മുന്‍പാണ് അഭിഭാഷകരും പൊലീസും അടക്കം ബാങ്ക് പ്രതിനിധികളെത്തി വീട് ജപ്തി ചെയ്തത്.

 

പോകാന്‍ മറ്റൊരു സ്ഥലം ഇല്ലാതെ കുടുംബം, താമസം ജപ്തി ചെയ്യപ്പെട്ട വീടിന് പുറകിലെ വിറകുപുരയിലേക്ക് മാറ്റി. മൂന്ന് മാസം ഗര്‍ഭിണിയായ മകളും അച്ഛനും അമ്മയുമാണ് വിറകുപുരയില്‍ കഴിയുന്നത്. കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയും കൂലിപ്പണി കിട്ടാത്തതും മകളുടെ കല്യാണത്തിനുണ്ടായ ഭാരിച്ച ചെലവും മൂലമാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതെന്നാണ് ഗൃഹനാഥന്‍ പറയുന്നത്. ജപ്തി തടയാന്‍ 25000 രൂപയെങ്കിലും അടിയന്തിരമായി അടക്കണമെന്നായിരുന്നു ബാങ്കുകാര്‍ ആവശ്യപ്പെട്ടത്. 5000 രൂപ മാത്രമേ കുടുംബത്തിന് അടയ്ക്കാന്‍ കഴിഞ്ഞുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button