KeralaLatest NewsNews

എഐ ക്യാമറ വെട്ടിച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ: കൊണ്ട് വന്നത് കർണാടകയിൽ നിന്ന്, ഒടുവില്‍ കൊച്ചി പൊലീസിന്റെ വലയില്‍

കൊച്ചി: എഐ ക്യാമറയെ പറ്റിച്ച് കർണാടകയിൽ നിന്ന് തമിഴ്നാട് വഴി എത്തിയ നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ ഫോർട്ട് കൊച്ചി പൊലീസിന്റെ വലയിലായി. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വഴിയാണ് കാർ കേരളത്തിൽ എത്തിയത്.

നമ്പർ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ കാറിന് ഇല്ല. ഡ്രൈവറോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വൈകുന്നേരത്തോടെ ഇവർക്ക് ജാമ്യം നൽകി. ഓഗസ്റ്റ് നാലിന് വാഹനത്തിൻ്റെ രേഖകൾ സഹിതം ഹാജരാവാൻ ഡ്രൈവറിനു നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button