Latest NewsNewsIndia

പ്രളയത്തിൽ തകർന്ന ഹിമാചൽ പ്രദേശിന് സഹായഹസ്തവുമായി കേന്ദ്രം, പുനരുദ്ധാരണത്തിന് കോടികൾ അനുവദിക്കും

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മേഘവിസ്ഫോടനം തുടങ്ങിയവ കാരണം വലിയ നാശനഷ്ടമാണ് ഹിമാചൽ പ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

പ്രളയത്തെ തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായ ഹിമാചൽ പ്രദേശിന്റെ പുനരുദ്ധാരണത്തിന് കോടികൾ അനുവദിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കുളു ജില്ലയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 400 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പങ്കുവെച്ചിട്ടുണ്ട്. നിലവിൽ, പ്രളയബാധിത മേഖലകളായ ബഡാ ഭുയാൻ, ദിയോധർ, ഷിരാദ്, ക്ലാത്ത്, ആലു ഗ്രൗണ്ട് മണാലി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മേഘവിസ്ഫോടനം തുടങ്ങിയവ കാരണം വലിയ നാശനഷ്ടമാണ് ഹിമാചൽ പ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ദേശീയപാതകളും, മറ്റ് റോഡുകളും വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയിട്ടുണ്ട്. ഇത്തരത്തിൽ തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനും, നാശനഷ്ടം ഉണ്ടായ ജില്ലകളെ പൂർവസ്ഥിതിയിൽ ആക്കുന്നതിനും കേന്ദ്രസർക്കാർ ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്. ഹിമാചൽ പ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായായാണ് ഇത്തരമൊരു പ്രളയ സാഹചര്യത്തെ അഭിമുഖീകരിക്കുന്നത്.

Also Read: ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം: ദൃശ്യം പകര്‍ത്തി വിദ്യാര്‍ഥിനി, ബഹളം വെച്ചപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമം – പിടികൂടിയതിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button