KeralaLatest NewsNews

ഷംസീര്‍ സ്വന്തം മതത്തില്‍ തെറ്റ് ഉണ്ടെങ്കില്‍ തിരുത്തൂ, എന്നിട്ടാകാം മറ്റ് മതങ്ങളെ കുറിച്ചുള്ള പ്രസ്താവന

സ്പീക്കര്‍ എ.എന്‍ ഷംസീറിന് എതിരെ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിന് എതിരെ
ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. സ്പീക്കര്‍ ഹൈന്ദവ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍എസ്എസ് എടുത്ത നിലപാടിനെ ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മത വിശ്വാസത്തിന് ഭരണഘടനപരമായ അവകാശമുണ്ട്. എന്നാല്‍ ഒരു മതത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ് സ്പീക്കറുടെ പ്രസംഗമെന്നും അദ്ദേഹം ആരോപിച്ചു. അധികാര സ്ഥാനത്തിന്റെ പരിരക്ഷ ഉപയോഗിച്ചും രാഷ്ട്രീയപ്രേരിതവുമായാണ് സ്പീക്കര്‍ വിവാദ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു മതവുമായി ബന്ധപ്പെട്ട മൗലിക കാര്യങ്ങളെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

Read Also:ഏറ്റവും വലിയ കപടശാസ്ത്രം മാര്‍ക്സിസമാണ്, ഏറ്റവും വലിയ അന്ധവിശ്വാസികള്‍ കമ്മ്യൂണിസ്റ്റുകാരും: സന്ദീപ് വാര്യര്‍

ഗണപതി മിത്താണെന്ന് ഏത് ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ പറഞ്ഞതെന്നും വത്സന്‍ തില്ലങ്കേരി ചോദിച്ചു. സമരങ്ങള്‍ തിരഞ്ഞെടുപ്പിനുള്ള അജണ്ടയല്ലെന്നും ബാലന്‍സ് ചെയ്യാന്‍ പോലും മറ്റു മതങ്ങളെ പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സര്‍ക്കാര്‍ മുന്‍ നിലപാടുകളില്‍ പലതും പിന്‍വലിച്ചിട്ടുണ്ട്. ഷംസീര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കര്‍ അദേഹത്തിന്റെ മതത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button