Latest NewsNewsIndia

മണിപ്പൂരിലെ കൂട്ട ബലാത്സം​ഗം: ഒരാൾ കൂടി അറസ്റ്റില്‍, പിടിയിലായത് പ്രായപൂർത്തിയാകാത്ത പ്രതി

ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ പൂർണ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആളാണ് പിടിയിലായത്. ഇതോടെ, അറസ്റ്റിലായവരുടെ എണ്ണം ആറായി.

കഴിഞ്ഞ ദിവസമാണ് അഞ്ചാം പ്രതിയെ പൊലീസ് പിടികൂടിയത്. നേരത്തെ പിടിയിലായ നാല് പോർക്കെതിരെ പീഡനത്തിനും കൊലക്കുറ്റത്തിനുമാണ് കേസെടുത്തത്. പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തട്ടിക്കൊണ്ടുപോകൽ, കൂട്ട ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button