KeralaLatest NewsNews

ശാസ്ത്രത്തെ മനുഷ്യമനസ്സുകളിൽ ഉണർത്താൻ മത താരതമ്യങ്ങളില്ലാതെ ശാസ്ത്രത്തെ പറ്റി മാത്രം പറയുക: ഷംസീറിനോട് ഹരീഷ് പേരടി

അത് തിരുത്തേണ്ടത് നിങ്ങളുടെ മാനവികമായ ഉത്തരവാദിത്വമാണ്..

സ്പീക്കർ ഷംസീർ മതത്തെ അപമാനിച്ചു എന്നതിന്റെ പേരിൽ നടക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ശാസ്ത്രത്തെ മനുഷ്യമനസ്സുകളിൽ ഉണർത്താൻ മത താരതമ്യങ്ങളില്ലാതെ ശാസ്ത്രത്തെ പറ്റി മാത്രം പറയു എന്നും മിത്തായാലും മൂർത്തിയായാലും ഭരണഘടന വിശ്വാസികൾക്ക് നൽകുന്ന സ്വാതന്ത്ര്യത്തോടുള്ള മാനവികതയുടെ ഐക്യപ്പെടൽ അത് നിങ്ങൾ ചെയ്യേണ്ടതുണ്ട് എന്നും ഹരീഷ് പേരടി പറയുന്നു.

READ ALSO: ശാസ്ത്ര സത്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എ.എന്‍ ഷംസീറിന് അഭിവാദ്യങ്ങള്‍: സജിത മഠത്തിൽ

കുറിപ്പ് പൂർണ്ണ രൂപം,

പ്രിയപ്പെട്ട ഷംസീർ…താങ്കൾ ബോധപൂർവ്വം ഒരു മതത്തേയും അവഹേളിക്കുന്ന ആളല്ല എന്ന തികഞ്ഞ ബോധ്യത്തോടെയാണ് ഇതെഴുതുന്നത്…പക്ഷെ ശാസ്ത്ര ബോധം വളർത്താനുള്ള താങ്കളുടെ പ്രസംഗത്തിൽ മറ്റു മതങ്ങളെയൊന്നും പരാമർശിക്കാതെ ഒരു പ്രത്യേക മതത്തെ പറ്റി മാത്രമുള്ള പരാമർശം അത് നമ്മുടെ മതേതരത്വത്തിന് ഒരു ചെറിയ പരിക്ക് ഏൽപ്പിച്ചിട്ടുണ്ട്…അത് തിരുത്തേണ്ടത് നിങ്ങളുടെ മാനവികമായ ഉത്തരവാദിത്വമാണ്…കാരണം താങ്കൾ ഞങ്ങളുടെ സഭാനാഥനാണ്…

ബോധപൂർവ്വമല്ലെങ്കിലും സഭാനാഥന്റെ ഒരു പ്രസ്തവാനയുടെ പേരിൽ നാട്ടിൽ വർഗ്ഗീയതക്ക് അഴിഞ്ഞാടാൻ അവസരം ഉണ്ടാവരുത്…ശാസ്ത്രത്തെ മനുഷ്യമനസ്സുകളിൽ ഉണർത്താൻ മത താരതമ്യങ്ങളില്ലാതെ ശാസ്ത്രത്തെ പറ്റി മാത്രം പറയുക എന്നതാണ് യഥാർത്ഥ ശാസ്ത്രബോധം…മാപ്പ് അല്ല ആവിശ്യപ്പെടുന്നത്..പരിക്കേറ്റ മതതരത്വത്തിനുവേണ്ടി ശാസ്ത്രിയ ചികൽസക്കുള്ള ജനാധിപത്യത്തിന്റെ നല്ല വാക്കുകൾ …പൊതു സമൂഹത്തോടുള്ള ഒരു തിരുത്തൽ..മിത്തായാലും മൂർത്തിയായാലും ഭരണഘടന വിശ്വാസികൾക്ക് നൽകുന്ന സ്വാതന്ത്ര്യത്തോടുള്ള മാനവികതയുടെ ഐക്യപ്പെടൽ…അത് നിങ്ങൾ ചെയ്യേണ്ടതുണ്ട്…നാട്ടിലെ ജനാധിപത്യ വിശ്വാസികൾ അതിന് കാത്തിരിക്കുന്നുണ്ട്…അങ്ങിനെയൊരു തിരുത്തൽ താങ്കളുടെ പ്രതിച്ഛായ ജനമനസ്സുകളിൽ വർദ്ധിപ്പിക്കുകയേയുള്ളൂ…ലാൽ സലാം…🙏🙏🙏❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button