KeralaLatest News

ശാസ്ത്രബോധം വളർത്താൻ ഷംസീർ സ്വന്തം മതം വെച്ച് ഉദാഹരണം പറയണമെന്ന് പിസി ജോർജ്ജ്

കോട്ടയം; ശാസ്ത്ര ബോധം വളർത്താൻ മതം വെച്ചു ഉദാഹരണം പറയുമ്പോൾ ഷംസീർ സ്വന്തം മതം വെച്ചു പറയണമെന്ന് പിസി ജോർജ്ജ്. മറ്റൊരു മത വിശ്വാസത്തെ വെച്ചു ഉദാഹരണം പറയുമ്പോളാണ് മതനിന്ദ ആയി അവർക്കു തോന്നുന്നത്. ഷംസീറിനു സ്വന്തം മതത്തിൽ നിന്നുതന്നെ എത്രയോ ഉദാഹരണം പറയാമായിരുന്നു. മറന്നതോ അതോ ബോധപൂർവം ഒഴിവാക്കിയതോയെന്ന് പിസി ജോർജ്ജ് ചോദിച്ചു.

ഷംസീർ മാപ്പു പറഞ്ഞാൽ മാത്രം പോരാ, സ്പീക്കർ സ്ഥാനം രാജി വെയ്ക്കണമെന്നും പിസി ജോർജ്ജ് ആവശ്യപ്പെട്ടു. സ്പീക്കർ സ്ഥാനത്തിന് ഒരു മഹത്വം ഉണ്ട്, ഇനി ആ പദവിയിൽ ഇരിക്കുവാൻ ഷംസീർ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മതം പ്രോഗ്രസീവ് ചിന്താഗതിയുള്ളതാണെന്ന് ഒരിക്കൽ പറഞ്ഞ ഷംസീർ മറ്റൊരു മതത്തിലെ വിശ്വാസത്തെ ശാസ്ത്രത്തിന്റെ പേര് പറഞ്ഞു അധിക്ഷേപിച്ചതിലുള്ള ഉദ്ദേശ ശുദ്ധിയെയാണ് എൻഎസ്എസ് ചോദ്യം ചെയ്തതെന്ന് പിസി ജോർജ്ജ് പറഞ്ഞു.

ഷംസീറിന്റെ വാർത്താസമ്മേളനത്തിന് മറുപടിയായിട്ടായിരുന്നു പി.സി ജോർജ്ജിന്റെ വാക്കുകൾ. സീതാ ദേവിയെ നഗ്‌നയായി വരച്ച എംഎഫ് ഹുസൈന് അവാർഡ് കൊടുത്തത് ഇടതു സർക്കാർ.
ക്ഷേത്രത്തിൽ പോവുന്ന സ്ത്രീകളെ നോവലിൽ അപമാനിച്ച ഒരുത്തന് അവാർഡ് കൊടുത്തതും ഇടതു സർക്കാർ. ശബരിമലയിൽ ആചാരലംഘനം നടത്തിയതും ഇടതു സർക്കാർ. ക്രൈസ്തവ സന്യസ്തരെ അപമാനിക്കുന്ന നാടകം നടത്താൻ കാവൽ നിന്നത് ഇടതു സംഘടനകൾ . ഇപ്പോളിതാ നിയമസഭാ സ്പീക്കർ തന്നെ ഹൈന്ദവ ആചാരങ്ങളെ അപമാനിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

ഹൈന്ദവ ആചാരങ്ങളെ അപമാനിക്കാൻ എല്ലാകാലത്തും ഇടതുപക്ഷം മുന്നിൽ തന്നെ ഉണ്ടായിരുന്നു . ഇതേ ശാസ്ത്രവും സിദ്ധാന്തവും ഉപയോഗിച്ച് ഇതര മതവിശ്വാസങ്ങളെ അധിക്ഷേപിക്കാൻ ഏതെങ്കിലും ഒരു നേതാവ് ധൈര്യം കാണിക്കുമോ? അഥവാ ആ ധൈര്യം കാണിച്ചാൽ ഒരുപക്ഷെ വികലാംഗൻ ആയേക്കാം എന്ന് നല്ല ബോധ്യം ഉണ്ടെന്നും പിസി ജോർജ്ജ് പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button