Latest NewsKeralaNews

വിശ്വാസിയല്ല എന്ന് ആര്‍ജവത്തോടെ പറയാനുള്ള കമ്മ്യൂണിസ്റ്റ് ടെമ്പര്‍മെന്റ് ഇല്ലാത്ത ഒരുവനാണ് ഷംസീര്‍: സന്ദീപ് വാര്യര്‍

ഞാന്‍ വിശ്വാസിയല്ല എന്ന് ആര്‍ജവത്തോടെ പറയാനുള്ള ചങ്കുറപ്പ് ഇല്ലാത്ത ഒരുവനാണ് ഷംസീര്‍, എന്നാല്‍ ഇതേ ചോദ്യം രാജേഷിനോടോ ഗോവിന്ദന്‍ മാഷോടോ ചോദിച്ചാല്‍ തങ്ങള്‍ വിശ്വാസികള്‍ അല്ലെന്ന് ഉടന്‍ ഉത്തരമെത്തും: സന്ദീപ് വാര്യര്‍

പാലക്കാട്: ഞാന്‍ വിശ്വാസിയല്ല എന്ന് ആര്‍ജവത്തോടെ പറയാനുള്ള കമ്മ്യൂണിസ്റ്റ് ടെമ്പര്‍മെന്റ് പോലുമില്ലാത്ത ഒരുവനാണ് സയന്റഫിക് ടെമ്പര്‍മെന്റ് പഠിപ്പിക്കാന്‍ വരുന്നതെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഇനി ഇതേ ചോദ്യം രാജേഷിനോടോ ഗോവിന്ദന്‍ മാഷോടോ ചോദിച്ച് നോക്കിക്കേ . അവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തങ്ങള്‍ വിശ്വാസികളല്ല എന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ അഭിപ്രായവുമായി രംഗത്ത് എത്തിയത്.

Read Also: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം: തുക രണ്ട് ദിവസത്തിനകം രക്ഷിതാക്കളുടെ അക്കൗണ്ടിൽ നൽകും

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘ഷംസീറിന്റെ പത്ര സമ്മേളനത്തിലെ ഒരു സ്‌ട്രെയിറ്റ് ചോദ്യം .
താങ്കള്‍ വിശ്വാസിയാണോ ? മറുപടി : ഞാന്‍ ഒരു ആവറേജ് വിദ്യാര്‍ത്ഥിയാണ് . എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരമെഴുതാറില്ല. ഞാന്‍ വിശ്വാസിയല്ല എന്ന് ആര്‍ജവത്തോടെ പറയാനുള്ള കമ്മ്യണിസ്റ്റ് ടെമ്പര്‍മെന്റ് പോലുമില്ലാത്ത ഒരുവനാണ് സയന്റിഫിക് ടെമ്പര്‍മെന്റ് പഠിപ്പിക്കാന്‍ വരുന്നത്. ഇനി ഇതേ ചോദ്യം രാജേഷിനോടോ ഗോവിന്ദന്‍ മാഷോടോ ചോദിച്ച് നോക്കിക്കേ. അവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തങ്ങള്‍ വിശ്വാസികളല്ല എന്ന് പ്രഖ്യാപിക്കും. വിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലും ഹിന്ദുവായി തുടരാം . ചാര്‍വാകനും സവര്‍ക്കറും ഹിന്ദുവായിരുന്നു’.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button