Latest NewsKeralaNews

മിത്തിസം വകുപ്പ് മന്ത്രി, മിത്തിസം മണി പ്രയോഗങ്ങള്‍ പിന്‍വലിച്ച് സലിം കുമാര്‍ മാപ്പ് പറയണം: മന്ത്രി ശിവന്‍കുട്ടി

ദേവസ്വം മന്ത്രിയേയും ക്ഷേത്ര വരുമാനത്തേയുമാണ് നടന്‍ പരിഹസിച്ചത്

തിരുവനന്തപുരം: ദേവസ്വം മന്ത്രിയെ ആക്ഷേപിച്ച സലിം കുമാറിനെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. മിത്ത് മന്ത്രിയെന്ന പരാമര്‍ശത്തിലൂടെ നടന്‍ മന്ത്രി കെ രാധാകൃഷ്ണനെയും ക്ഷേത്ര വരുമാനത്തേയും പരിഹസിച്ചെന്നും ആ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

 

‘മന്ത്രിയെ ഈ രീതിയില്‍ ആക്ഷേപിച്ചത് ശരിയായില്ല. അതുവഴി ക്ഷേത്ര വരുമാനത്തേയും സലിം കുമാര്‍ ആക്ഷേപിച്ചു. സലിം കുമാര്‍ അത് പിന്‍വലിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്’, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: വീര സവർക്കറുടേതല്ല, ആരുടെ കൊച്ചുമകൻ കേസ് കൊടുത്താലും നിയമനത്തിന് മുമ്പിൽ പ്രസക്തിയില്ല: വിഡി സതീശൻ

അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ദേവസ്വം മന്ത്രിയെ സലിം കുമാര്‍ പരിഹസിച്ചത്. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണെന്ന് പറഞ്ഞു തുടങ്ങിയ സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും, ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button