Latest NewsKeralaNews

പ്രസവിച്ചു കിടക്കുന്ന യുവതിയെ കൊല്ലാൻ ശ്രമിച്ചു: ഭർത്താവിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട: പ്രസവിച്ചു കിടക്കുന്ന യുവതിയെ ആശുപത്രിക്കുള്ളിൽ കൊല്ലാൻ ശ്രമിച്ചു. പത്തനംതിട്ടയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിന്റെ പെൺസുഹൃത്ത് അറസ്റ്റിലായി. പത്തനംതിട്ട പരുമലയിലെ ആശുപത്രിയിൽ പ്രസവിച്ച് കിടന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശിനി സ്‌നേഹക്ക് നേരെയാണ് വധശ്രമം നടന്നത്.

Read Also: പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു: നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന

നഴ്‌സിന്റെ വസ്ത്രം ധരിച്ചെത്തിയായിരുന്നു വധശ്രമം. അനുഷ എന്ന യുവതി ഇഞ്ചക്ഷൻ നൽകി കൊല്ലാൻ ശ്രമിച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. സ്‌നേഹയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സ്‌നേഹയുടെ ഭർത്താവിന്റെ പെൺസുഹൃത്താണ് അനുഷ.

Read Also: ‘പോലീസ് മമതയുടെ കുടുംബത്തെ മാത്രം സംരക്ഷിക്കുന്നു’: രൂക്ഷ വിമർശനവുമായി ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button