KeralaLatest NewsNews

സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ഉള്ളതുകൊണ്ട് എന്തും പറയാമെന്ന ചെകുത്താന്റെ ധാര്‍ഷ്ട്യം പൊളിഞ്ഞു: അഞ്ജു പാര്‍വതി

സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ഉണ്ടെന്ന പേരില്‍ ആര്‍ക്കെതിരെയും എന്തും പറയാമെന്ന ധാര്‍ഷ്ട്യം ആയിരുന്നു ഇവനെ ഇത്രനാള്‍ ഭരിച്ചതെങ്കില്‍ അത് വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയും എന്ന് നടന്‍ ബാല തെളിയിച്ചു: അഞ്ജു പാര്‍വതി

തിരുവനന്തപുരം: ബാല തോക്കുമായി വീട്ടിലേക്ക് കയറി ചെന്ന് ഭീഷണിപ്പെടുത്തി എന്ന യൂട്യൂബര്‍ ചെകുത്താന്റെ ആരോപണം പുറത്തുവന്നതോടെ, യൂട്യൂബര്‍ക്ക് എതിരെ അഞ്ജു പാര്‍വതി രംഗത്ത് എത്തി. സ്വന്തമായി ഒരു യൂ ട്യൂബ് ചാനല്‍ ഉണ്ടെന്ന പേരില്‍ ആര്‍ക്കെതിരെയും എന്തും പറയാമെന്ന ധാര്‍ഷ്ട്യം ആയിരുന്നു ഇവനെ ഇത്രനാള്‍ ഭരിച്ചതെങ്കില്‍ അത് വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയും എന്ന് നടന്‍ ബാല തെളിയിച്ചു എന്നായിരുന്നു അഞ്ജു തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

Read Also: വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ഇ​രു​മ്പ് പൈ​പ്പു​ക​ൾ മോ​ഷ്ടി​ച്ചു: പ്ര​തി അ​റ​സ്റ്റി​ൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

‘അപ്പോള്‍ ഇവന് നേരെ സംസാരിക്കാനും അറിയാം അല്ലേ? സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ഉണ്ടെന്ന പേരില്‍ ആര്‍ക്കെതിരെയും എന്തും പറയാമെന്ന ധാര്‍ഷ്ട്യം ആയിരുന്നു ഇവനെ ഇത്രനാള്‍ ഭരിച്ചതെങ്കില്‍ അത് വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയും എന്ന് നടന്‍ ബാല തെളിയിച്ചു. അത്രേ ഉള്ളൂ! ഒരുപാട് പേരുടെ വര്‍ഷങ്ങളോളം ഉള്ള കഷ്ടപ്പാടില്‍, അവരുടെ അധ്വാനത്തില്‍ നിന്നും ഉണ്ടാകുന്ന സിനിമകളെ , ഒരു വെളിവും ഇല്ലാതെ റിവ്യൂ എന്ന പേരില്‍ നെഗറ്റീവ് അടിക്കുമ്പോള്‍, നടന്മാരെ ഏറ്റവും മോശമായ രീതിയില്‍ അവഹേളിക്കുമ്പോള്‍ ഒക്കെ നീ, അതായത് ചെകുത്താന്‍ എന്ന് സ്വയം പേരിട്ട് വിളിക്കുന്ന നീ ഓര്‍ക്കണമായിരുന്നു നിനക്ക് എന്നെങ്കിലും ഇതുപോലെ തിരിച്ചു കിട്ടുമെന്ന സത്യം. ഇവനൊക്കെ എല്ലാ അര്‍ത്ഥത്തിലും സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ളത് നെഗറ്റീവ് മാത്രമാണ്’.

NB : ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ അന്ന് ബാലയ്ക്ക് അനുകൂലമായി പോരാടിയ ഏവരും ഈ വിഷയത്തില്‍ എന്ത് സ്റ്റാന്‍ഡ് എടുക്കുമെന്നാണ് കൗതുകത്തോടെ നോക്കുന്നത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button