Latest NewsNewsIndiaTechnology

നിർണായക ഘട്ടം വിജയകരം: ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് ചന്ദ്രയാൻ- 3

5 ഘട്ടങ്ങളായാണ് ഭ്രമണപഥം താഴ്ത്തുക

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3-ന്റെ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന ലൂണാർ ഓർബിറ്റ് ഇഞ്ചക്ഷനാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ, ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി. ഇനി ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികൾ ആരംഭിക്കുന്നതാണ്. നിലവിൽ, ചന്ദ്രന്റെ ഭ്രമണപഥത്തിൽ പേടകം എത്തിയതിനാൽ നാളെ റിഡക്ഷൻ ഓഫ് ഓർബിറ്റ് എന്ന പ്രക്രിയ നടക്കുന്നതാണ്. നാളെ രാത്രി 11.00 മണിക്കാണ് ഈ പ്രക്രിയ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

5 ഘട്ടങ്ങളായാണ് ഭ്രമണപഥം താഴ്ത്തുക. ഓഗസ്റ്റ് 17-ന് ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ പേടകം എത്തുമ്പോൾ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് ലാൻഡർ മോഡ്യൂൾ വേർപെടും. തുടർന്ന് ഓഗസ്റ്റ് 23-നാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാൻ- 3-ന്റെ സോഫ്റ്റ് ലാൻഡിംഗ് നടക്കുക. ജൂലൈ 14- നാണ് പേടകം വിക്ഷേപിച്ചത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

Also Read: നെഞ്ചുവേദനയും ശ്വാസമുട്ടലുണ്ടോ എങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button