Latest NewsNewsIndia

മണിപ്പൂർ സംഘർഷം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സുരക്ഷാ സേനകളെ വിന്യസിച്ച് സർക്കാർ

പോലീസിൽ നിന്നും കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ മണിപ്പൂർ പോലീസ് ശക്തമാക്കിയിട്ടുണ്ട്

മണിപ്പൂരിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം കൂടുതൽ സുരക്ഷാ സേനകളെ വിന്യസിച്ച് സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 900 സേനാംഗങ്ങളെയാണ് പുതുതായി വിന്യസിച്ചിരിക്കുന്നത്. ഇന്നലെ രാത്രി തന്നെ പ്രത്യേക സംഘം തലസ്ഥാനമായ ഇംഫാലിൽ എത്തിയിരുന്നു. നിലവിൽ, സംഘർഷബാധിത പ്രദേശങ്ങളിൽ കനത്ത സുരക്ഷയാണ് സേനാംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.

പോലീസിൽ നിന്നും കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ മണിപ്പൂർ പോലീസ് ശക്തമാക്കിയിട്ടുണ്ട്. നിലവിൽ, മെയ്തേയ് മേഖലയിൽ നിന്നും 1,057 ആയുധങ്ങളും, 14,201 വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. കുക്കി വിഭാഗക്കാരുടെ മേഖലയിൽ നിന്ന് 138 ആയുധങ്ങളും, 121 വെടിയുണ്ടകളും കണ്ടെടുത്തു. അതേസമയം, ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിൽ ഉണ്ടായ വെടിവെപ്പിൽ മരണസംഖ്യ ഉയർന്നിട്ടുണ്ട്. സംഘർഷത്തിൽ 6 പേർക്കാണ് ജീവൻ നഷ്ടമായത്. കുക്കി വിഭാഗത്തിൽപെട്ടവരാണ് ഏറ്റവും ഒടുവിലായി കൊല്ലപ്പെട്ടത്. നിലവിൽ, ഈ മേഖലയിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: രാജ്യത്തെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം, വില 3 ലക്ഷം രൂപ വരെ! വിപണിയിലെ താരമായി കാശ്മീരി കുങ്കുമപ്പൂവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button